‘രഘുവരനുമായുള്ള ബന്ധം വേർപെടുത്താൻ കാരണം ഇതാണ്’ രോഹിണി മനസ്സ് തുറക്കുന്നു.

തെന്നിന്ത്യൻ സിനിമാ ലോകത്തെ എക്കാലത്തെയും മികച്ച അഭിനയ പ്രതിഭാസങ്ങളിൽ ഒരാൾ എന്നാണ് രഘുവരന്‍ എന്ന നടനെ കാലം അടയാളപ്പെടുത്തിയിട്ടുള്ളത്. ഒരു നോട്ടം കൊണ്ടും കണ്ണുകളുടെ ചലനം കൊണ്ടും കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന അസാമാന്യ അഭിനയ പാടവം കൈ മുതലായുള്ള നടനാണ് അദ്ദേഹം.

നായകന് മുകളിൽ നിൽക്കുന്ന വില്ലൻ എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇന്ത്യൻ സിനിമ കണ്ട അസ്സാമാന്യ നടൻ തന്നെ ആയിരുന്നു രഘുവരന്‍, പക്ഷെ എന്തുകൊണ്ടോ അഭിനയ ജീവിതത്തിൽ പുലർത്തുന്ന വൈദഗ്ദ്യം വ്യക്തി ജീവിതത്തിൽ പുലര്‍ത്താന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മുൻ ഭാര്യയും നടിയുമായ ആയ രോഹിണി രഘുവരനെക്കുറിച്ച് കൂടുതല്‍ പറയുകയുണ്ടായി.

1996 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഏതാണ്ട് 8 വര്‍ഷത്തോളം മാത്രമാണ് ഈ ബന്ധം തുടര്‍ന്നത്. 2004 ല്‍ ഇവര്‍ ബന്ധം വേര്‍പെടുത്തുമ്പോള്‍ ഇവര്‍ക്ക് ഒരു മകന്‍ ഉണ്ടായിരുന്നു. രോഹിണിയും രഘുവരനെപ്പോലെ തന്നെ ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ഒരു താരം ആണ്.

മലയാളം ഉള്‍പ്പെടെ ഒട്ടുമിക്ക സൌത്ത് ഇന്ത്യന്‍ ഭാഷകളിലും ഇവര്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. രഘുവരനുമൊത്തുള്ള ജീവിതത്തെ കുറിച്ചും തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെക്കുറിച്ചും രോഹിണി പറയുകയുണ്ടായി.

കടുത്ത മദ്യപാനി ആയിരുന്നു അദ്ദേഹം എന്നു രോഹിണി പറയുന്നു. വിവാഹത്തിന് ശേഷം പലപ്പോഴും ഇത് തിരുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ലന്നു താരം ഓര്‍ക്കുന്നു., പിന്നീട് മറ്റ് മാര്‍ഗം ഇല്ലാതെ ആണ് ചുരുങ്ങിയ കാലം കൊണ്ട് വിവാഹ ബന്ധം വേര്‍പെടുത്തിയത്.

അകാലത്തില്‍ ഉള്ള മരണത്തിന് പോലും കാരണം ആയത് ഈ മദ്യപാനം ആണെന്ന് അവര്‍ പറയുന്നു. 2004 ല്‍ നിയമപരമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷവും അത് തുടര്‍ന്നുവെന്നും രോഹിണി പറഞ്ഞു. ഡോക്ടര്‍മാര്‍ പല ആവൃത്തി തിരുത്താന്‍ ശ്രമിച്ചെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. രോഗം കലശലായതിനെത്തുടര്ന്ന് 2008ല്‍ അദ്ദേഹം മരിച്ചു. ഋഷി എന്നാണ് മകന്‍റെ പേര് .

Leave a Reply

Your email address will not be published.