നടി ഭാമ വിവാഹ മോചനത്തിന് തയ്യാറെടുക്കുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു സ്ഥിരീകരണവും ഭാമയുടെയും ഭർത്താവ് അരുണിന്റെയും ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അരുണിന്റെ ചിത്രങ്ങളൊന്നും ഭാമ പങ്കു വച്ചിരുന്നില്ല. ഇതോടെ ഇരുവർക്കും ഇടയിൽ കടുത്ത അകൽച്ച രൂപപ്പെട്ടു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഭാമ ബന്ധം വേർപെടുത്തിയോ എന്ന് ആരാധകർ കമൻറ് ബോക്സിലൂടെ തിരക്കുകയും ചെയ്തു. പക്ഷേ ഭാമ ഇതിന് മറുപടിയായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.
മകളുടെ ചിത്രങ്ങൾ പൊതുവേ ഭാമ സമൂഹ മാധ്യമത്തിൽ പങ്കു വയ്ക്കാറില്ല. എന്നാല്‍ ഇപ്പോള്‍ ഭർത്താവിൻറെ ചിത്രങ്ങൾ നീക്കം ചെയ്തതിന് ശേഷം ഭാമ തന്റെ മകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കു വച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. ഇപ്പോൾ ഇതാ ഭാമയുടെ ഭർത്താവായ അരുൺ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറി വഴിയാണ് അരുൺ കുറുപ്പ് പങ്കു വെച്ചത്.
ദുബായിൽ ഇന്നലെയും മഴ പെയ്തു , ഷവർമയുടെ ചൂട് ഇതുവരെ മാറിയിട്ടില്ല. നിൻറെ പിണക്കം ഇതുവരെ കഴിഞ്ഞിട്ടില്ലേ, വേഗം തിരിച്ചു വരൂ, എന്നാണ് അരുൺ സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മിൽ ഉള്ളത് ചെറിയ സൗന്ദര്യ പിണക്കം മാത്രമാണെന്നും അത് അധികം വൈകാതെ തന്നെ അവസാനിക്കും എന്ന നിഗമനത്തിലാണ് ആരാധകർ എത്തിച്ചേര്‍ന്നിരിക്കുന്നത്.