തന്‍റെ ഇഷ്ടവേഷങ്ങളെക്കുറിച്ച് മീന മനസ്സ് തുറക്കുന്നു,

സൌത്ത് ഇന്‍ഡ്യന്‍ സിനിമാ ലോകത്തെ എക്കാലത്തെയും മികച്ച നടിയാണ് മീന. ഒരേ സമയം വിവിധ ഭാഷകളില്‍ ഇടവേളകള്‍ ഇല്ലാതെ നിറഞ്ഞു നില്‍ക്കുന്ന വളരെ കുറച്ച് നടിമാരെ ഇന്ന് നമുക്കുള്ളൂ. ആതില്‍ മീനയോളം ഭാഗ്യം സിദ്ധിച്ച മറ്റൊരു നടി ഉണ്ടോ എന്നത് തന്നെ സംശയം ആണ്.

മലയാളത്തില്‍ മോഹന്‍ലാല്‍ , മമ്മൂട്ടി , സുരേഷ് ഗോപി തുടങ്ങി ഒട്ടുമിക്ക നായകന്മാരോടൊപ്പവും അഭിനയിച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് മീന. മോഹന്‍ലാലുമൊത്തുള്ള മീനയുടെ കോമ്പിനേഷന്‍ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ് .

ഇപ്പോള്‍ ഇവര്‍ സിനിമയില്‍ എത്തിയിട്ട് 40 വര്ഷം പൂര്‍ത്തിയാകുന്നു. ഇത്രത്തോളം വര്‍ഷം സിനിമാ ലോകത്തിന്റെ ലൈം ലൈറ്റിനുള്ളില്‍ നിറഞ്ഞു നിന്ന ഇവര്‍ തന്‍റെ ഇഷ്ടങ്ങളും താല്പര്യങ്ങളും പ്രേക്ഷകരോട് പങ്ക് വയ്ക്കുകയുണ്ടായി.

താന്‍ ഇതുവരെ ചെയ്തവയില്‍ എല്ലാം പോസിറ്റീവ് ടച്ചുള്ള കഥാപാത്രങ്ങള്‍ ആണെന്നത് തിരിഞ്ഞു നോക്കുമ്പോള്‍ വല്ലാത്ത നിരാശ ഉളവാക്കുന്നു എന്നു അവര്‍ പറയുന്നു. നെഗറ്റീവ് ടച്ചുള്ള കുറച്ചധികം വേഷങ്ങള്‍ കൂടി ചെയ്യേണ്ടിയിരുന്നു എന്നത് തന്‍റെ ആഗ്രഹം ആണെന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ മീന പറഞ്ഞു .

ഒരു നടി എന്ന നിലയില്‍ എല്ലാ വേഷങ്ങളും ചെയ്യേണ്ടതുണ്ട്. ഒരിയ്ക്കലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ പാടില്ല. പണ്ടൊക്കെ നെഗറ്റീവ് വേഷം ചെയ്താല്‍ ആരാധകര്‍ക്ക് തന്നോടുള്ള ഇഷ്ടം കുറയുമോ എന്ന ഭയം ഉണ്ടായിരുന്നെന്നും അതിനാല്‍ അത്തരം വേഷങ്ങള്‍ എല്ലാം തന്നെ ബോധപൂര്‍വം ഒഴിവാക്കുമായിരുന്നെന്നും അവര്‍ ഓര്‍ക്കുന്നു.

കുറച്ച് കോമഡി കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ ഇനീ തനിക്ക് വില്ലത്തി ആയുള്ള വേഷങ്ങളാണ് ചെയ്യാന്‍ ഏറെ താല്‍പര്യം. മലയാളത്തില്‍ ഒരുപിടി ഫീമെയില്‍ ഓറിയന്‍റഡ് ആയ വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.