തമിഴര്‍ അമ്പലം പണിത് ആരാധിച്ച കുശ്ബു !!! കുശ്ബു ഇഡലി !വിചിത്രമായ തമിഴ് ആരാധനകൾ

തെന്നിന്ത്യന്‍ സിനിമാ ലോകം കാല്‍ക്കീഴിലാക്കിയ മുംബൈക്കരി പെണ്ണ്. ബാലതാരമായി അഭിനയ ജീവിതം തുടങ്ങി ദക്ഷിണേന്ത്യയുടെ താര റാണി ആയി മാറിയ ഖുശ്ബു.

1890 ല്‍ തോഡിസി ബേവഭായി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇവര്‍ 1981ല്‍ ലാവാരീസ് എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തതോടെ കൈ നിറയെ ചിത്രങ്ങളുമായി ഇന്‍ഡ്യയിലെ ഒട്ടുമിക്ക തദ്ദേശീയ ഭാഷകളിലും സാന്നിധ്യം അറിയിക്കുകയും വളരെ വേഗം വേരുറപ്പിക്കുകയും ചെയ്തു.

കോളീവുഡ്ഡിക്കെത്തിയതോടെ ഇവരുടെ തലവര തന്നെ മാറി മറിഞ്ഞു. തമിഴ് ജനത ദൈവം പോലെ കണ്ട് ആരാധിച്ച് ആനയിച്ച നടി ആയി കുശ്ബു മാറി. ആരാധന മൂത്ത് ഭ്രാന്തായതാണോ എന്നറിയില്ല ചരിത്രത്തില്‍ ആദ്യമായി ഒരു നടിയുടെ പേരില്‍ അമ്പലം പണിയുകയും അവരുടെ രൂപം ഉള്ള പ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്ത് പൂജ വരെ നടത്തി തമിഴ് ജനത ഇവരോടുള്ള സ്നേഹം അറിയിച്ചു.

തമിഴര്‍ക്ക് ഖുശ്ബു ഒരു വികാരം ആണ്, എല്ലാക്കാലത്തും. ഇന്നും ആ അമ്പലം അവിടെത്തന്നെ നില നില്ക്കുന്നു എന്ന് പറയുമ്പോള്‍ മനസ്സിലാക്കാമല്ലോ അവരുടെ ആരാധനയുടെ ആഴം.

ഇവര്‍ക്കുണ്ടായിരുന്നത്ര ഫാന്‍ ഫോളോയിങ് മറ്റൊരു നടിക്കും അന്നത്തെ കാലത്ത് ഉണ്ടായിട്ടില്ല. ഇവരുടെ പേരില്‍ ഒരു സാരി ബ്രാന്‍റ് തന്നെ നിലവില്‍ ഉണ്ട്. കുശ്ബു ഇഡലി എന്ന പേരില്‍ ഒരു ഇഡലിയും തമിഴകത്ത് നില പ്രചാരത്തിലുണ്ട്. ചിന്നത്തമ്പി എന്ന തമിഴ് ചിത്രം അവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. അതിലെ നായകനായ പ്രഭുവുമായുള്ള കുശ്ബുവിന്‍റെ പ്രണയം തമിഴകത്ത് വലിയ വാര്ത്ത ആയി. എന്നാല്‍ പ്രഭുവിന്റെ അച്ഛന്‍ ശിവാജി ഗണേശന്‍ ഇവരുടെ പ്രണയം അംഗീകരിച്ചില്ല.

അദ്ദേഹം എതിര്‍ത്തത് കൊണ്ടാണ് ആ വിവാഹം നടക്കാതെ പോയത്. പിന്നീട് ഖുശ്ബു പ്രശസ്ത നടനും സംവിധായകനുമായ സുന്ദര്‍ സീയെ വിവാഹം കഴിച്ചു. 25 വര്‍ഷമായി ഇവരുടെ ദാമ്പത്യ ജീവിതം ഉരസ്സലുകളില്ലാതെ മുന്നോട്ട് പോകുന്നു. ഇപ്പൊഴും വളരെ സന്തുഷ്ടമായ ഒരു കുടുമ്പ ജീവിതം ആണ് ഈ ഈ ദമ്പതികള്‍ നയിക്കുന്നത്.

Leave a Reply

Your email address will not be published.