പടം പരാജയപ്പെട്ടെങ്കിലെന്താ…വിജയ് ദേവരക്കൊണ്ടയുടെ താരമൂല്യം കുത്തനെ ഉയർന്നു… പുതിയ ചിത്രത്തിന് താരം വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടി ചലച്ചിത്ര ലോകം…..

വിജയ് ദേവരക്കൊണ്ട ഇന്ത്യൻ ചലച്ചിത്ര ലോകത്ത് നിരവധി ആരാധകരുള്ള താരമാണ്. ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയിൽ അംഗീകരിക്കപ്പെട്ട നടനാണ് അദ്ദേഹം. അതുകൊണ്ടു തന്നെയാണ് ലൈഗർ എന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിൽ അങ്ങോളമിങ്ങോളം ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്നത്. എന്നാൽ ലൈഗറിന്റെ വിധി മറ്റൊന്നായിരുന്നു. ചിത്രം തീയറ്ററിൽ തകർന്നടിഞ്ഞു. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിൽ ലൈഗർ പരാജയപ്പെട്ടു. നൂറു കോടിക്കു മുകളിൽ ചെലവഴിച്ച് നിർമ്മിച്ച ചിത്രം എട്ടു നിലയിൽ പൊട്ടി. ലൈഗറിന്റെ പരാജയം ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു എന്ന് വിജയ് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ഈ ചിത്രത്തിനു ശേഷം താരത്തിന്റെ പേരിൽ ഒരു ചിത്രം പോലും പ്രഖ്യാപിക്കപ്പെട്ടില്ല. പക്ഷേ ലൈഗന്റെ പരാജയം വിജയ് ദേവരക്കൊണ്ട എന്ന നടന്റെ താരമൂല്യത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

Screenshot 638

വിജയ് തന്റെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. # VD1 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം തിന്നനൂറി ആണ്. ഈ ചിത്രത്തിന് വിജയ് വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

പിരീഡ് ഡ്രാമയായി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. ലൈഗറിയിൽ അഭിനയിച്ചപ്പോൾ വാങ്ങിയ പ്രതിഫലത്തേക്കാൾ കൂടിയ തുകയാണ് ഈ ചിത്രത്തിന് വിജയ് പറഞ്ഞുറപ്പിച്ചിരിക്കുന്നത്. ലഭിക്കുന്ന കണക്കുകളെ വിശ്വസിക്കാമെങ്കിൽ 45 കോടി രൂപയാണ് താരം വാങ്ങുന്ന പ്രതിഫലം. ലൈഗർ പരാജയപ്പെട്ടുവെങ്കിലും വിജയ് ദേവരക്കൊണ്ടയുടെ തിയേറ്റർ മൂല്യം കൂടുതൽ ഉയരുകയാണ് ചെയ്തത് എന്ന് വേണം കരുതാൻ. തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടനാണ് വിജയ്. തെലുങ്കിന് പുറത്തും അദ്ദേഹത്തിന് ഫാൻ ബേസ് ഉണ്ട്.