ഇതുകൊണ്ടൊന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന ക്ലൈമാക്സ് ഈ സിനിമയ്ക്ക് ഉണ്ടാവില്ല… ഇതിൻറെ തിരക്കഥയും സംവിധാനവും ആരാണെന്ന് പകൽ പോലെ വ്യക്തമാണ്… വീണ്ടും ഹരീഷ് പേരടി…

കഴിഞ്ഞ കുറച്ച് നാളുകളായി കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർക്കെതിരെ വിദ്യാർഥികൾ സമരം നടത്തുകയാണ്. സമരം വലിയ വാർത്തയായി മാറിയതോടെ ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാട് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിച്ചത് വലിയ വിവാദമായി മാറിയിരുന്നു. തുടർന്ന് വാർത്തകളും ചർച്ചകളും വ്യാപകമായതോടെ ഡയറക്ടർ ശങ്കർ മോഹനൻ രാജിവെക്കേണ്ട സ്ഥിതി വന്നു. പക്ഷേ അപ്പോഴും കുട്ടികൾ മുന്നോട്ടു വെച്ച ആവശ്യങ്ങൾ പലതും ഇനിയും ബാക്കിയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറുപ്പിൽ അദ്ദേഹം സമരം ചെയ്ത വിദ്യാർഥികളെ നിസീമമായി അഭിനന്ദിക്കുകയും ചെയ്തു.

കുട്ടികളുടെ സമരത്തിന് മുന്നിൽ തോറ്റു എന്ന് പറയാൻ തമ്പുരാനിത്വം സമ്മതിക്കാത്തതുകൊണ്ട് ഒരു നിവർത്തിയും ഇല്ലാതെ എടുത്ത ഒരു രാജി സിനിമയാണ് ഇതെന്ന് ഹരീഷ് കുറിക്കുന്നു. ഇതിൻറെ പിന്നിലുള്ള തിരക്കഥയും സംവിധാനവും ആരാണ് എന്ന കാര്യം എല്ലാവർക്കും വ്യക്തമാണ്. എന്ന് കരുതി അവർ പ്രതീക്ഷിച്ച ക്ലൈമാക്സ് ഈ സിനിമയ്ക്ക് ഉണ്ടാകില്ല. കാരണം ഇവിടെ സമരം നടത്തുന്ന കുട്ടികളാണ് യഥാർത്ഥ നായകന്മാർ. അവര്‍ വിജയം വരിക്കുന്നതു കാണാന്‍ ആണ് കേരളം കാത്തിരിക്കുന്നത്. അവരുടെ പക്ഷത്താണ് നീതി. അതുകൊണ്ടുതന്നെ കുട്ടികളും ജീവനക്കാരും ജയിച്ചേ മതിയാകൂ എന്ന് ഹരീഷ് കൂട്ടിച്ചേർത്തു.

Screenshot 635

വിദ്യാർത്ഥികൾ നടത്തിയ സമരത്തിന് പരസ്യമായി പിന്തുണയുമായി നടൻ സഹദ് ഫാസിലും രംഗത്ത് വന്നു. ഈ വിഷയത്തിൽ താൻ വിദ്യാർത്ഥികളുടെ ഒപ്പമാണ്. അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചേ  മതിയാവൂ. എല്ലാവരും ചർച്ച ചെയ്യുന്നതിന്റെ ഫലമായി ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകുന്നതോടൊപ്പം വിദ്യാർഥികൾക്ക് പഠനം തുടരാൻ കഴിയട്ടെ എന്നും ഫഹദ് ശുഭാപ്തി വിശ്വസം പ്രകടിപ്പിച്ചു.