ശരീരം തുറന്നു കാട്ടിയതുകൊണ്ട് ഒന്നും നഷ്ടപ്പെടില്ല… അഡൾട്ട് ആപ്പുകളിൽ എന്‍റെ ചിത്രങ്ങൾ വാങ്ങാൻ ആളുണ്ട്.. പക്ഷേ ഞാൻ ഉത്തമയായ ഭാര്യയും അമ്മയുമാണ്…. വിമർശനങ്ങൾക്ക് ഗൗരി സിജി മാത്യൂസിന്റെ മറുപടി…

സോഷ്യൽ മീഡിയ മോഡലിങ്ങിനായുള്ള ഒരു മികച്ച പ്ലാറ്റ്ഫോം ആക്കി മാറ്റി വലിയ വിജയങ്ങൾ കരസ്ഥമാക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ ഒരാളാണ് ഗൗരി സിജി മാത്യൂസ്. നഴ്സിംഗ് മേഖലയിൽ നിന്നുമാണ് അവർ മോഡലിങ്ങിലേക്ക് കടന്നു വരുന്നത്. സമൂഹ മാധ്യമത്തിൽ നിരവധി ആരാധകരുള്ള വ്യക്തിയാണ് ഗൗരി. ഇവരുടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയില്‍ ലഭിക്കാറുള്ളത്. ഡ്രസ്സിങ്ങിന്‍റെ പേരില്‍ വലിയ തോതിലുള വിമർശനവും ഗൌരിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 

എന്നാൽ സ്ത്രീശരീരം മറച്ചുവെക്കേണ്ട ഒന്നല്ലെന്ന് ഗൗരി വാദിക്കുന്നു. അഡൽറ്റ് ആപ്പുകളിൽ തന്റെ ചിത്രങ്ങൾ വാങ്ങാൻ ആളുകളുണ്ട്. അതിലൂടെ വരുമാനം ലഭിക്കുന്നതിൽ എന്താണ് തെറ്റായിട്ടുള്ളതെന്ന് ഗൌരി ചോദിക്കുന്നു. ശരീരം തുറന്നു കാട്ടിയതുകൊണ്ട് ഒന്നും നഷ്ടപ്പെടില്ല. സ്വന്തം ശരീരത്തെ കുറിച്ച് വലിയ ആത്മവിശ്വാസം ഉള്ള വ്യക്തിയാണ് താൻ. അതുകൊണ്ടുതന്നെ ശരീരം തുറന്നു കാട്ടുന്നത് ഒരു വലിയ വിഷയമായി തോന്നിയിട്ടില്ല. എന്നുകരുതി ശരീരം കാണിക്കുന്നതിനു വേണ്ടി മാത്രം മോഡലിംഗ് ചെയ്യുന്നതിനോട് യോജിപ്പുള്ള വ്യക്തിയല്ല താനെന്നും അവർ പറയുന്നു.

Screenshot 632

ക്രിയേറ്റീവ് ആയി ശരീരം പ്രദർശിപ്പിക്കുന്നതില്‍ ഒരു മടിയും വിചാരിക്കേണ്ട കാര്യമില്ല. അഡൾട്ട് ആപ്പുകളിൽ തന്റെ ചിത്രങ്ങൾ വാങ്ങാൻ ആളുകളുണ്ട്. അതില്‍ എന്തെങ്കിലും തെറ്റ് ഉള്ളതായി തോന്നിയിട്ടില്ല. താൻ ഒരു ഉത്തമയായ ഭാര്യയും അമ്മയും മകളും സുഹൃത്തും ഒക്കെയാണ്. അതിനെല്ലാം സമയം കണ്ടെത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുന്നുണ്ട്. കുടുംബം നൽകുന്ന സപ്പോർട്ട് വളരെ വലുതാണ്. മോഡലിങ്ങിനെ കുറിച്ച് പാർട്ണറോടും സഹോദരിയോടും പറഞ്ഞിരുന്നു. അവർ വളരെ വലിയ പിന്തുണയാണ് നൽകുന്നതെന്നും ഗൗരി പറയുന്നു.