നടി സ്വാസികയെ ചുറ്റിപ്പറ്റി നിരവധി ഗോസ്സിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ കത്തി നിന്ന ഗോസിപ്പ് ആയിരുന്നു നടി ഉണ്ണി മുകുന്ദനുമായി സ്വാസിക പ്രണയത്തിലാണ് എന്ന സോഷ്യൽ മീഡിയ പ്രചരണം. ഉണ്ണി മുകുന്ദൻ സ്വാസികയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത ഒരുകാലത്ത് സമൂഹ മാധ്യമങ്ങളില്‍ കത്തിക്കയറി. ചില ഓൺലൈൻ മാധ്യമങ്ങൾ പടച്ചു വിട്ട ഒരു വാർത്തയായിരുന്നു അത്. ഇതിൻറെ തുടക്കം എവിടെ നിന്നാണ് എന്നും ഇതാരാണ് പറഞ്ഞു പരത്തിയതൊന്നും യാതൊരു ഐഡിയയും ഇല്ലന്നുമാണ് ആവർത്തിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സ്വാസിക നൽകിയ മറുപടി. മാമാങ്കം എന്ന ചിത്രം കണ്ടിട്ട് അതിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ അഭിനന്ദിച്ച് സ്വാസിക കുറുപ്പ് പങ്കു വെച്ചിരുന്നു. ഇതിന് ഉണ്ണി മുകുന്ദൻ ഒരു റിപ്ലൈ നൽകി.
ഇതാണ് ഇരുവരും പ്രണയത്തിലാണ് എന്ന വാർത്ത പ്രചരിക്കാൻ കാരണമായി മാറിയത്. പിന്നീട് ഈ വാര്‍ത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇരുവരും ഇഷ്ടത്തിലാണെന്ന് പലരും പറഞ്ഞു പരത്തി. വാര്‍ത്തയ്ക്ക് വലിയ റീച്ച് കിട്ടിയതോടെ ടെൻഷനിലായ സ്വാസിക ഉണ്ണിയെ വിളിച്ച് സോറി പറയുന്ന സ്ഥിതി വരെ എത്തി. എന്നാൽ ഇതെല്ലാം ഈ ജോലിയുടെ ഭാഗമാണ് എന്ന് പറഞ്ഞ് ഉണ്ണി സ്വാസികയെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്.
നേരത്തെയും സ്വാസികയെ ചുറ്റിപ്പറ്റി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. നടി അഭിനയിച്ചിരുന്ന സീത എന്ന സീരിയലിലെ നായകനായ ഷാനവാസിന്റെ പേര് ചേര്‍ത്തായിരുന്നു പ്രചരണം. സ്വാസികയും ഷാനവാസും ഭാര്യ ഭർത്താക്കന്മാരെ പോലെയാണ് കഴിയുന്നത് എന്ന് പോലും പ്രചരണമുണ്ടായി. പിന്നീട് ഈ വാർത്തയുടെ പിന്നില്‍ യാഥാർത്ഥ്യമില്ലന്ന് തിരിച്ചറിഞ്ഞതോടെയാണ് ഓൺലൈൻ മാധ്യമങ്ങള്‍ പിൻവാങ്ങിയത്.