നിങ്ങൾ ഇട്ടാൽ കളസം.. ഞങ്ങൾ ഇട്ടാൽ അത് ബർമുഡ… ഇതൊക്കെ സംഭവിച്ചത് കേരളത്തിന് പുറത്തായിരുന്നെങ്കിൽ എന്തായിരുന്നു ഇവിടുത്തെ പ്രതികരണങ്ങൾ… രൂക്ഷമായി വിമര്‍ശിച്ച് ഡോക്ടര്‍ ബിജു..

കെ ആർ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  നടക്കുന്ന സമരത്തിൽ സാംസ്കാരിക നായകന്മാർ പുലർത്തുന്ന ഇരട്ടത്താപ്പിനെതിരെ പ്രതികരണവുമായി പ്രമുഖ സംവിധായകൻ ഡോക്ടർ ബിജു രംഗത്ത്. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഇതിനെതിരെ വിമർശനമുന്നയിച്ചത്.

നമ്മൾ വെറുതെ ഒന്ന് ആലോചിച്ചു നോക്കുക. കേരളത്തിനു പുറത്തുള്ള ഒരു സംസ്ഥാനത്തിലെ സർക്കാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ സംവരണ സീറ്റിൽ അർഹമായ നിയമനം നടത്താതിരിക്കുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക. ദളിത് ശുചീകരണ തൊഴിലാളികളെ കൊണ്ട് സ്വന്തം വീട്ടിലെ ടോയ്‌ലറ്റ് വൃത്തിയാക്കുകയും അവരോട് ജാതി വിവേചനം പ്രവർത്തിക്കുകയും ചെയ്താല്‍ എന്താങ്കും സ്ഥിതി. ജാതിയമായ വേർതിരിവ് കാണിച്ചു എന്ന് ആരോപണം ഉയർന്നാൽ ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സമരത്തിനിറങ്ങുമ്പോള്‍ സമരം ചെയ്യുന്ന വിദ്യാർത്ഥികളെയും ശുചീകരണ തൊഴിലാളികളെയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചാല്‍ എന്തുണ്ടാകുമെന്ന് അദ്ദേഹം ചോദിക്കുന്നു.

Screenshot 605

ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികൾ ആയ ദളിത് സ്ത്രീകൾ ഉടുത്തുരുങ്ങി സ്റ്റാർ ആകാൻ നടക്കുന്ന സ്ത്രീകളാണെന്ന് അധിക്ഷേപിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക. ചെയർമാനും ഡയറക്ടര്‍ക്കുമെതിരെ വിദ്യാർത്ഥികളും ചില സിനിമ പ്രവർത്തകരും പ്രതികരിക്കുമ്പോൾ ചെയർമാൻ വലിയ ഫിലിമേക്കർ ആയതുകൊണ്ട് പ്രതികരിക്കാൻ പാടില്ല എന്ന് ഭരണകക്ഷി നേതാക്കൾ തന്നെ പറഞ്ഞു രംഗത്ത് വരികയാണെങ്കില്‍ എന്താകും സ്ഥിതി.   ജാതി വിവേചനത്തിനും സംവരണ തത്വം അട്ടിമറിച്ചതിനും എതിരായ വിദ്യാർത്ഥി സമരം 45 ദിവസം പിന്നിടുന്നതുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ സംഭവിച്ചത് കേരളത്തിനു പുറത്താണെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും എന്ന് അദ്ദേഹം ചോദിക്കുന്നു. അപ്പോൾ പുരോഗമന കേരളത്തിൻറെ പ്രതികരണം അവർ കാണിച്ചു തരുമായിരുന്നു. എന്നാൽ ഇത് ഇപ്പോൾ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ട് കേരളത്തിലായിപ്പോയി. അതുകൊണ്ട് പോകട്ടെ. നിങ്ങൾ ഇട്ടാൽ കളസം,  ഞങ്ങൾ ഇട്ടാൽ അത് ബർമുഡ. അത്രയും പുരോഗമന സിംഹങ്ങളാണ് ഇവര്‍ എന്നും ഡോക്ടർ ബിജു പരിഹസിക്കുന്നു.