ഒന്നു പ്രതികരിക്കാന്‍ പോലും സമയമില്ലായിരുന്നു… അന്ന് മുഴുവന്‍ ആ അസ്വസ്ഥത പിന്തുടര്‍ന്നു… അടുത്ത സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറഞ്ഞു സങ്കടം തീർത്തു… സജിത മഠത്തില്‍…

എറണാകുളം ലോ കോളേജിൽ തങ്കം എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി എത്തിയ നടി അപർണ ബാലമുരളിയോട് കോളേജിലെ വിദ്യാർത്ഥി മോശമായി പെരുമാറിയത് വലിയ വിവാദമായി മാറിയിരുന്നു. നിരവധി പേരാണ് വിദ്യാർത്ഥിയുടെ ഈ പെരുമാറ്റത്തിനെതിരെ വിമർശനവുമായി രംഗത്തു വന്നത്. സമൂഹ മാധ്യമത്തിലടക്കം ഇത് വലിയ വിമര്‍ശനത്തിന് വഴി വച്ചു. പിന്നീട് ഈ വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നും പുറത്താക്കി.

  ഇപ്പോഴിതാ സമാനമായ അനുഭവം തനിക്കും ഉണ്ടായതായി  നടിയും സാമൂഹിക പ്രവർത്തകനുമായ സജിത മഠത്തിൽ പറയുന്നു.  സമൂഹ മാധ്യമത്തിൽ പങ്ക് വച്ച കുറുപ്പിലൂടെയാണ് അവര്‍ ഈ അനുഭവം വിവരിച്ചത്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് തനിക്ക് ഒരു അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയിൽ നിന്നും മോശം അനുഭവം ഉണ്ടായതെന്ന് സജിത പറയുന്നു. 

Screenshot 597

അടുത്തിടെ ഒരു അറിയപ്പെടുന്ന ബുദ്ധി ജീവിയോട് ഒരു പരിപാടിയിൽ വച്ച് കുറച്ചു നേരം സംസാരിക്കാൻ ഇടയായതായി സജിത പറയുന്നു. സംസാരിക്കുന്നതിനിടയിൽ അയാള്‍ ഒരു ഫോട്ടോ എടുത്താലോ എന്ന് ചോദിച്ചു. ആവാമെന്ന് മറുപടി പറയുന്നതിനു മുമ്പ് തന്നെ അയാൾ തോളിൽ കൈ പിടിച്ച് ചിത്രം എടുക്കുകയും ചെയ്തു. ശരിക്കും ഒന്ന് പ്രതികരിക്കാൻ പോലും പറ്റില്ല. തോളത്തു കൈ ഇടാന്‍ തക്ക സൗഹൃദമൊന്നും തനിക്കും അയാൾക്കും ഇടയിൽ ഇല്ലന്നു സജിത പറയുന്നു. അന്ന് മുഴുവൻ ആ സംഭവത്തിന്റെ അസ്വസ്ഥത വല്ലാതെ പിന്തുടർന്നു. പിന്നീട് അടുത്ത സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറഞ്ഞു സങ്കടം തീർക്കുക ആയിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിലുള്ള ശരികേട് എങ്ങനെയാണ് ഈ മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക എന്നു സജിത ചോദിക്കുന്നു. അപർണയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോഴാണ് താൻ ഇതിനെക്കുറിച്ച് ഓർത്തതെന്നും അവർ സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പില്‍ പറയുന്നു.