മോഹൻലാലിനെ ഗുണ്ട എന്ന് വിളിക്കാൻ അടൂർ ആരാണ്.. അടൂരിന്റെ ഏതെങ്കിലും സിനിമകൾ ആരെങ്കിലും കാശ് കൊടുത്തു തിയേറ്ററിൽ പോയി കാണുമോ… മേജർ രവി…

അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ മേജർ രവി. സോഷ്യൽ മീഡിയയിൽ  പങ്കുവച്ച കുറുപ്പിലൂടെയാണ് അദ്ദേഹം അടൂരിനെതിരെ വിമർശനമുന്നയിച്ചത്. 2007ൽ അടൂർ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്നാണ്. 2006 ല്‍ ഇറങ്ങിയ ക്ലാസ്മേറ്റ്സ് കീർത്തിചക്ര എന്നീ രണ്ട് ചിത്രങ്ങൾ 100ല്‍ അധികം ദിവസം തീയേറ്ററിൽ ഓടിയിരുന്നു. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുൻപ് ആദ്യം മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററിൽ പോയി സിനിമ കാണണം. അടൂരിന്റെ സിനിമകൾ ആരും സ്വന്തം പണം മുടക്കി തിയേറ്ററിൽ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകളെല്ലാം മോശമാണെന്നു പറയാന്‍ അടൂരിന് എന്ത് അവകാശമാണ് ഉള്ളതെന്ന് മേജർ രവി ചോദിക്കുന്നു.

Screenshot 571

ഇപ്പോഴും അടൂർ വടക്കോട്ട് നോക്കിയിരുന്നു അക്രോശിക്കുകയാണ്. അടൂർ ആദ്യം കാണാൻ ശ്രമിക്കേണ്ടത് സ്വന്തം മൂക്കിന് താഴെ ഉള്ള കേരളത്തിൽ നടക്കുന്ന കാര്യങ്ങളാണ്. അടൂര്‍ ഒരു ഹിപ്പോക്രാറ്റ് ആയി തരം താഴരുത്. അഭിമുഖത്തിൽ അടൂർ മോഹൻലാലിനെ നല്ലവനായ ഗുണ്ട എന്ന് വിളിക്കുന്നത് കേട്ടു. മോഹന്‍ലാലിനെ ഗുണ്ട എന്ന് വിളിക്കാന്‍ അടൂരിന് ആരാണ് അധികാരം തന്നത്. വയസ്സാകുമ്പോൾ ഉണ്ടാകുന്ന ഫ്രസ്ട്രേഷനാണ് ഇത്. അപ്പോൾ പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാകില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ട എന്നൊന്നില്ല. മോഹൻലാൽ നിൽക്കുന്ന സ്ഥലം ഒരിക്കലും അടൂരിന് എത്തിപ്പെടാൻ കഴിയുന്നതല്ല. അതുകൊണ്ടാണ് അടൂർ മോഹൻലാലിനെ അവഹേളിക്കുന്നത്.

കെ ആർ നാരായണൻ അക്കാദമിയിലെ കുട്ടികളെ സ്വന്തം താല്പര്യമനുസരിച്ച് തെറ്റിദ്ധരിപ്പിക്കാൻ ആണ് അടൂർ ശ്രമിക്കുന്നത്. അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയാൻ ശ്രമിക്കരുത്. അവിടെ ഭരിക്കുന്നത് അടൂരിന്റെ സുഹൃത്താണ്. ഇനീയും ഇത്തരത്തിലുള്ള കാര്യങ്ങൾ പബ്ലിക്കായി പറയുന്നതിന് മുൻപ് ശ്രദ്ധിക്കണമെന്നും മേജർ രവി പറഞ്ഞു.