സിനിമ ഉണ്ടായ കാലം മുതൽ തന്നെ കാസ്റ്റിംഗ് കൗച്ചും ഇവിടെ നിലനിൽക്കുന്നുണ്ട് എന്നാണ് പൊതുവേ പറയപ്പെടുന്നത്. അവസരം ലഭിക്കണമെങ്കിൽ നിർമ്മാതാവുമായും സംവിധായകനുമായും ചിലപ്പോഴൊക്കെ നടന്മാരുമായും സഹകരിക്കണം എന്നും പറയപ്പെടുന്നു. ഇത് ഒരു പരസ്യമായ രഹസ്യമാണ് എങ്കിലും ആരും ഇത് തുറന്നു സമ്മതിക്കാറില്ല എന്നാണ് അണിയറ സംസാരം. എന്നാലിതാ മലയാള സിനിമയിൽ പല മോശം പ്രവണതകളും നിലനിൽക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ മാലാ പാർവ്വതി. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇതേക്കുറിച്ച് വിശദീകരിച്ചത്.
പുതിയ തലമുറയിൽ പെട്ട ചിലരെങ്കിലും മുകളിലേക്ക് കയറി പോകാൻ ഇത്തരം സമീപനങ്ങൾ സ്വീകരിക്കുന്നുണ്ട് എന്ന് അവര്‍ പറയുന്നു. പുതിയതായി വരുന്നവർക്ക് നല്ല അവസരം ലഭിക്കാൻ വലിയ വെല്ലുവിളി തന്നെ നേരിടേണ്ടതായി വരും. സിനിമയിൽ നായികയായി വന്നു എന്ന് കരുതി അവരെ പിന്നീട് ചാനലുകളും സോഷ്യൽ മീഡിയയും ആഘോഷമാക്കുകയും ചെയ്യും. എന്നാൽ ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം രണ്ടാമതും മൂന്നാമതും സിനിമ ലഭിക്കുക എന്ന് പറയുന്നത് അവരെ സംബന്ധിച്ച് ഒരു വിഷയം തന്നെ ആണെന്ന് പാര്‍വതി പറയുന്നു.
എന്നാൽ പിന്നീട് കൂടുതല്‍ അവസരം കിട്ടാതെ വരുമ്പോൾ അവരുടെ മാനസികാവസ്ഥ തന്നെ മാറിപ്പോകും. ഒരു ട്രാപ്പിൽ അകപ്പെട്ടതു പോലെ അവർക്ക് തോന്നിയേക്കാം. അവരോട് നേരിട്ട് ചോദിച്ചാൽ മാത്രമേ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാൻ കഴിയുകയുള്ളൂ. അത്തരമൊരു ഘട്ടത്തിലൂടെ കടന്നു പോകേണ്ടതായി വന്നേക്കാം. ഇതോടെയാണ് പലരും വിട്ടു വീഴ്ചയ്ക്ക് തയ്യാറാക്കുന്നതെന്ന് നടി മാലാ പാർവ്വതി പറഞ്ഞു വയ്ക്കുന്നു.