“പെണ്ണ് പെണ്ണിനെ ചുംബിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ” ഒരു ലെസ്ബിയൻ ഫോട്ടോഷൂട്ട്.

സ്ത്രീ പുരുഷ പ്രണയം പോലും ഒരുകാലത്ത് സദാചാര വാദികളുടെ കണ്ണിൽ നിഷിദ്ധ കാഴ്ചകളുടെ ഭാഗം ആയിരുന്നു. ഭയന്ന് മാത്രം പ്രണയത്തിരഞ്ഞെടുപ്പുകള്‍ നടത്തിയ ഒരു യുവ ജനത നമുക്ക് ഉണ്ടായിരുന്നു. പ്രണയം പ്രാകൃതമെന്നും പ്രണയത്തിലേർപ്പെടുന്നവർ ഒറ്റപ്പെടേണ്ടവർ ആണെന്നും ഉറപ്പിച്ചിരുന്ന ഒരു സാമൂഹിക സാഹചര്യത്തിൽ നിന്നും നമ്മള്‍ വളര്ന്നു കഴിഞ്ഞു.

മനസ്സുകളുടെ സ്വാഭാവിക പ്രക്രീയ മാത്രം ആണ് അതെന്ന തിരിച്ചറിവിലേക്ക് ഒരു പരിധി വരെയെങ്കിലും സമൂഹത്തിന്‍റെ അവബോധം വളർന്നു തുടങ്ങിയത് ആശ്വാസകരമായ ഒരു മാറ്റം തന്നെ ആണ്. പക്ഷെ അപ്പോഴും പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു ജനസമൂഹം നമുക്കിടയിൽ അസ്തിത്വം നഷ്ടപ്പെട്ട് കഴിയുന്നു.

ആണും പെണ്ണും പ്രണയിക്കുന്നതിൽ തന്നെ അപാകത കാണുന്നവർ എങ്ങനെ രണ്ട് സ്ത്രീകൾ പ്രണയിക്കുന്നതിൽ നിശ്ശബ്ദരായിരിക്കും. ഒരു മനുഷ്യനോട് മറ്റൊരു മനുഷ്യന് തോന്നുന്ന ഏറ്റവും ദീപ്തമായ വികാരങ്ങളിൽ ഒന്നാണ് പ്രണയം എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു,

അത് ആരുടെ ഇടയിലാണെങ്കിലും അനുവദനീയം തന്നെ. അതിപ്പോ ആണും പെണ്ണും ആയാലും പെണ്ണും പെണ്ണും ആയാലും ആണും ആണും ആയാലും പ്രണയിക്കുന്നതിലോ ഇഷ്ടം പങ്ക് വയ്ക്കുന്നതിലോ കക്ഷി അല്ലാത്ത മൂന്നാമതൊരാള്‍ എന്തിനു വേവലാതിപ്പെടണം. വെറുപ്പല്ലല്ലോ സർകുലേറ്റ് ചെയ്യപ്പെടേണ്ടത്.

വിദ്വേഷത്തിന്റെ മനശാസ്ത്രം തന്നെ അസംതൃപ്ത്തി ആണെന്നത് പരസ്യമായ രഹസ്യമാണ്. നമ്മെ നേരിട്ട് ബാധിക്കാതെ രണ്ട് സഹജീവികള്‍ സ്വതന്ത്രമായി ജീവിക്കുന്നതിൽ അസഹിഷ്ണുത പുലർത്തേണ്ടവരല്ല നമ്മൾ. ജീവിതം ഒരു പ്രകാശനാളം പോലെ ജ്വലിക്കുമ്പോൾ അത് അണയാതിരിക്കാന്‍ ശ്രമിച്ചില്ലങ്കിലും ഊതിക്കെടുത്താതിരിക്കാനുള്ള കരുതലെങ്കിലും നമുക്കുണ്ടാവണം .

നമുക്ക് ചുറ്റുമുള്ള സര്‍വ ചരങ്ങളും അചരങ്ങളും എല്ലാം തന്നെ ഭൂമിയുടെ അവകാശികൾ ആണെന്നിരിക്കെ അവരെ സ്വതന്ത്രമായി വിട്ടൂകൂടെ. സദാചാര വാദികള്‍ക്കുള്ള മറുപടിയെന്നോണം അടുത്തിടെ ശ്രദ്ധ നേടിയ ഒരു ലസ്ബിയന്‍ ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങള്‍ കാണാം.

Leave a Reply

Your email address will not be published.