2011ൽ സരിതയുമായുള്ള വിവാഹ ബന്ധം വേർപെടുത്തതിനു ശേഷമാണ് മുകേഷ് നര്ത്തകി ആയ മേതിൽ ദേവികയെ വിവാഹം കഴിക്കുന്നത്. 2013 ഒക്ടോബർ 24ന് ആയിരുന്നു ഇരുവരുടെയും വിവാഹം. മുകേഷിനെ പോലെ തന്നെ മേതിൽ ദേവികയുടെയും രണ്ടാമത്തെ വിവാഹമായിരുന്നു. പാലക്കാട് സ്വദേശിയായിരുന്നു മേതിൽ ദേവികയുടെ ആദ്യത്തെ ഭർത്താവ്. ഈ ബന്ധത്തിൽ അവര്ക്ക് ഒരു മകനുണ്ട്. മുകേഷുമായുള്ള വിവാഹവും പിന്നീടുള്ള വേർപിരിയലുമാണ് അവരെ സമൂഹ മാധ്യമത്തിൽ കൂടുതൽ ശ്രദ്ധാ കേന്ദ്രമാക്കിയത്. എന്നാൽ വിവാഹ മോചനത്തിനു ശേഷമുള്ള വിവാദങ്ങളിലൊന്നും അവർ തല വച്ചു കൊടുത്തില്ല. വളരെ പക്വമായിട്ടായിരുന്നു അവർ അതിനെ സമീപിച്ചത്. അവരുടെ ഈ നിലപാട് ഏവരെയും വിസ്മയിപ്പിച്ചു. ഏറെ നാളുകൾക്കു ശേഷം ദാമ്പത്യ ജീവിതത്തെ കുറിച്ച് അവർ തുറന്നു സംസാരിക്കുകയുണ്ടായി.
കുടുംബ ജീവിതം തനിക്ക് പറഞ്ഞിട്ടുള്ള കാര്യമല്ലന്ന് മേതിൽ ദേവിക പറയുന്നു. രണ്ടു തവണ വിവാഹം കഴിക്കുക എന്ന് പറയുന്നത് രണ്ട് പ്രാവശ്യം ജനിക്കുന്നത് പോലെ തുല്യമാണ്. അത് രണ്ട് ജീവിതമാണ്. ഒരു സ്ത്രീ നൽകുമ്പോൾ അവളെ പൂർണമായും നൽകും. ഇത് ഒരു ജന്മത്തിൽ തന്നെ രണ്ടു പ്രാവശ്യം ചെയ്യേണ്ടതായി വരുമ്പോൾ അത് കൈകാര്യം ചെയ്യുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെ ചിന്തിക്കുമ്പോൾത്തന്നെ വലിയ ആഘാതം ആയിരുന്നു.
എന്നാൽ ഇപ്പോൾ കരുതുന്നത് ഒരാൾക്ക് ഒരാളുണ്ട് എന്നാണ്. സംഘമീര സാഹിത്യത്തിൽ പറയുന്നത് ഒരുത്തിക്ക് ഒരുവൻ, ഒരുവന് ഒരുത്തി എന്നാണ്. അതിന് അതിന്റേതായ ഗുണങ്ങളുണ്ട്. കാരണം ഒരു ഘട്ടം കഴിഞ്ഞാൽ പിന്നീട് നമുക്ക് അകലാൻ കഴിയില്ല. അല്ലെങ്കിൽ ബോധപൂർവ്വം അകലം പാലിക്കാൻ ശ്രമിക്കണം. അങ്ങനെ കഴിയാത്തതു കൊണ്ടാണ് സ്വയം പൂർണമായും നൽകുന്നതെന്ന് ദേവിക പറയുന്നു.