സ്വന്തം പങ്കാളിയുമായി പതിവായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ബന്ധത്തെ തകർക്കും… നടിയുടെ വളരെ വ്യത്യസ്തമായ ഉപദേശം…

വിവാഹിതരായവർക്ക് വളരെ വ്യത്യസ്തമായ ഒരു ഉപദേശവുമായി എത്തിയിരിക്കുകയാണ് പ്രമുഖ അമേരിക്കൻ മെക്സിക്കൽ നടിയും ചലച്ചിത്ര നിർമ്മാതാവുമായ സൽമ ഹയേക് പിനോൾട്ട് . കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് നടി പങ്കാളികൾക്ക് നൽകിയ ഒരു ഉപദേശം വലിയ ചർച്ചയായി മാറി . വിവാഹ ജീവിതത്തിലെ ലൈംഗികതയുമായി ബന്ധപ്പെട്ടതാണ് നടി ഉപദേശം നൽകിയത്.

ലൈംഗിക ബന്ധത്തിൽ നിർബന്ധമായും അച്ചടക്കം പാലിക്കണമെന്ന് പെനോൾട്ട് പറയുന്നു . പതിവായുള്ള ശാരീരിക ബന്ധം പങ്കാളികൾക്കിടയിലുള്ള ബന്ധത്തെ  ബലപ്പെടുത്തുന്നു എന്ന് കരുതുന്നെങ്കില്‍ തെറ്റി. ഇത് ബന്ധം ദൃഡപ്പെടുത്തുന്നതിനെക്കാള്‍ തകർക്കുകയാണ് ചെയ്യുന്നതെന്ന് ഇവർ പറയുന്നു . ബന്ധത്തിന്റെ ആഴം കുറയ്ക്കാനെ അതുകൊണ്ട് ഉപകരിക്കുകയുള്ളൂ എന്ന് അവര്‍ പറഞ്ഞു.  

Screenshot 550

ശാരീരിക ബന്ധം വളരെ സന്തോഷകരമായ ദാമ്പത്യത്തിന്റെ ചവിട്ടുപടിയായി കാണാൻ കഴിയില്ലെന്ന് അവർ പറയുന്നു. മാത്രമല്ല പതിവായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് പല പാർശ്വഫലങ്ങളും ഉണ്ടെന്ന് അവര്‍ പറയുന്നു . എല്ലാ ദിവസവും ശാരീരിക ബന്ധത്തിന് ശ്രമിക്കുകയാണെങ്കിൽ അതിലുള്ള ആകർഷണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത് . പങ്കാളികൾ തമ്മിലുള്ള കെമിസ്ട്രി നിലനിർത്തുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഒരുമിച്ച് സന്തോഷിക്കണം , പരസ്പരം ഭ്രാന്തമായി പ്രണയിക്കണം , ഒരുമിച്ച് നിരന്തരം യാത്രകൾ പോകണം. അങ്ങനെ മാത്രമേ ജീവിതത്തിൻറെ യഥാർത്ഥ മൂല്യം തിരിച്ചറിയാൻ കഴിയുകയുള്ളൂ. അതില്ലാതെ ശാരീരിക ബന്ധത്തിൽ മാത്രം മുഴുകി ഇരുന്നാൽ ഒരിക്കലും സന്തോഷം കണ്ടെത്താൻ കഴിയില്ലന്നും അവര്‍ അഭിപ്രായപ്പെട്ടു.