ഇത്തരം വ്യത്യസ്തമായ ഒരു ആശയം മുന്നോട്ടു വച്ച മുകുന്ദൻ ഉണ്ണിയുടെ അണിയറ പ്രവർത്തകർക്ക് കയ്യടികൾ…. നടി ഷീലു എബ്രഹാം….

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്തു വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം വലിയ വിജയം നേടുകയുണ്ടായി. ചിത്രം തിയേറ്ററിൽ നിന്ന് ഓ ടീ ടീയില്‍ എത്തിയതോടെ സമൂഹ മാധ്യമത്തിലും വലിയ ചർച്ച ആയി മാറുകയും ചെയ്തു. ഈ ചിത്രം നെഗറ്റിവിറ്റി പ്രചരിപ്പിക്കുകയാണ് എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നു വന്നത്. അതേ സമയം ഇതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമുള്ളവരും നിരവധിയുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തെ അഭിനന്ദിച്ച് നടിയും നിർമാതാവുമായ ഷീലു എബ്രഹാം സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറുപ്പ് ഏറെ ശ്രദ്ധേയമായി മാറി.

മുകുന്ദന്‍ ഉണ്ണി  അസോസിയേറ്റ്സ് എന്ന ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്നും ചിത്രത്തിൻറെ തുടക്കത്തിൽ ആരോടും നന്ദി പറയാനില്ല എന്ന്  എഴുതി കാണിച്ചത് വളരെ വ്യത്യസ്തമായ ഒരു ആശയമായി തോന്നിയതായും ഷീലു പറയുകയുണ്ടായി. ഇതുപോലെ ഒരു വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിച്ച ചിന്തക്കും ധൈര്യത്തിനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കയ്യടി അർഹിക്കുന്നതായും ഷീലു സമൂഹ മാധ്യമത്തില്‍ കുറിച്ചു.

Screenshot 545

ഏതാനും ദിവസങ്ങൾക്കു മുൻപാണ് മുകുന്ദന്‍ ഉണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തിനെതിരെ നടൻ ഇടവേള ബാബു രൂക്ഷമായ  വിമർശനം അഴിച്ചു വിട്ടത്. ഈ ചിത്രം മുഴുവൻ നെഗറ്റീവ് ആണെന്നും ഈ സിനിമ എങ്ങനെ ഓടിയെന്നും അദ്ദേഹം ചോദിച്ചു. മലയാളികൾക്കാണോ അതോ മലയാള സിനിമയുടെ അണിയറയില്‍  പ്രവർത്തിക്കുന്നവര്‍ക്കാണോ മൂല്യച്യുതി സംഭവിച്ചത് എന്നും ഇടവേള ബാബു ചോദിക്കുകയുണ്ടായി.