ഇനി ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കരുത്… അത് വേദനാജനകമാണ്… പ്രമോഷൻ പരിപാടിക്കിടെ മമ്മൂട്ടിയെ വേദനിപ്പിച്ച ചോദ്യം…

ലിജോ ജോസ് പല്ലിശ്ശേരി –  മമ്മൂട്ടി എന്നിവർ ആദ്യമായി ഒന്നിച്ച നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസ് മീറ്റിൽ വെച്ച് മാധ്യമ പ്രവർത്തകൻ ചോദിച്ച ഒരു ചോദ്യം മമ്മൂട്ടിയെ ഏറെ വേദനിപ്പിച്ചു. വളരെ ഇമോഷണൽ ആയാണ് അദ്ദേഹം ആ ചോദ്യത്തിന് മറുപടി നൽകിയത്. തുടർന്ന് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണെന്നും ഇത് പോലുള്ള ചോദ്യങ്ങൾ ഇനി ആവർത്തിക്കരുതെന്നും മമ്മൂട്ടി പറഞ്ഞു.

പോക്കിരിരാജയെ പോലുള്ള ചിത്രങ്ങൾ ഇനിയും തിരഞ്ഞെടുക്കുമോ, എന്നും അഭിനയത്തിന് കൂടുതൽ പ്രാധാന്യമുള്ള വേഷങ്ങൾക്കായിരിക്കുമോ  കൂടുതൽ പ്രധാന്യം നൽകുക എന്നുമായിരുന്നു മാധ്യമപ്രവർത്തകർ ചോദിച്ചത്. ഈ ചോദ്യമാണ് മമ്മൂട്ടിയെ ചൊടിപ്പിച്ചത്.

Screenshot 518

ഒരു കഥാപാത്രത്തിന്റെ രൂപ ഘടനയോ വലിപ്പച്ചെറുപ്പമോ ഒന്നും നോക്കുന്ന വ്യക്തിയല്ല താൻ. പോക്കിരിരാജയിലെ കഥാപാത്രവും ഭൂതക്കണ്ണാടി പോലുള്ള സിനിമയിലെ വേഷവും ഒരുപോലെയാണ് കാണുന്നത്. ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും വളരെ ആത്മാർത്ഥമായി തന്നെ ചെയ്തതാണ്. ഒന്നു മറ്റൊന്നിനേക്കാൾ മോശമാണ് എന്ന് കരുതിയല്ല ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ ഇത്തരം ചോദ്യങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണെന്നും ഇനിയും ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കരുത് എന്നും മമ്മൂട്ടി പറഞ്ഞു.

പോക്കിരിരാജ എന്ന ചിത്രം ആസ്വദിച്ചല്ലാ ചെയ്തത് എന്ന് പറഞ്ഞാൽ അത് ഒരു കള്ളത്തരം ആയിട്ട് മാറും. താൻ ഒരിക്കലും ഒരു കള്ളനല്ല. പോക്കിരിരാജ വളരെ ആത്മാർത്ഥമായിട്ട് ചെയ്ത സിനിമയാണ്. ഇത്തരത്തിലുള്ള ചോദ്യം ചോദിക്കുന്നത് വേദനിപ്പിക്കുന്നു. താൻ പോക്കിരിരാജ ഇഷ്ടപ്പെടുന്നില്ല എന്നും ഇതുപോലെയുള്ള ചിത്രങ്ങളാണ് ഇഷ്ടപ്പെടുന്നത് എന്നും പറയുന്നത് വളരെ സങ്കടകരമായ കാര്യമാണ്. അത് കൊണ്ട് ഇതുപോലുള്ള ചോദ്യങ്ങൾ  ചോദിക്കുന്നത് വേദനിപ്പിക്കുന്നതായും മമ്മൂട്ടി കൂട്ടിച്ചേർത്തു.