സെറ്റിൽ നായികയ്ക്ക് ലഭിക്കുന്ന പരിഗണന വേറെ ഒരിടത്തും ലഭിക്കില്ല… കല്ല്യാണം കഴിഞ്ഞപ്പോള്‍ ആദ്യമൊക്കെ വല്ലാതെ ബുദ്ധിമുട്ടി… നവ്യാനായർ…

സിനിമയിൽ സജീവമായി നിറഞ്ഞു നിൽക്കുന്നതിനിടെയാണ് നടി നവ്യ നായർ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. മലയാളത്തില്‍ അഭിനയ ശേഷിയുള്ള ഒരു നടി എന്ന് പേരെടുത്ത് നില്‍ക്കുന്നതിനിടെയാണ് അവര്‍ വിവാഹിത ആകുന്നത്.  പിന്നീട് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ നടി ഗംഭീരമായ ഒരു തിരിച്ചു വരവാണ് നടത്തിയത്.

സിനിമയുടെ തിരക്കുകളിൽ നിന്നും മാറി ഒരു കുടുംബിനി ആയി മാറിയപ്പോൾ അത് പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റിയില്ലെന്ന് നവ്യ പറയുന്നു. ഒരു സിനിമയുടെ സെറ്റിൽ നായികയ്ക്ക് ലഭിക്കുന്ന പരിഗണന വേറെ ഒരിടത്തും ലഭിക്കില്ലെന്ന് അറിയാമായിരുന്നു.

എന്നാല്‍ വിവാഹത്തിനു ശേഷമുള്ള മാറ്റത്തെ വളരെ പോസിറ്റീവായി തന്നെയാണ് കണ്ടത്. എന്നാൽ പെട്ടെന്ന് മുംബൈയിലേക്ക് മാറേണ്ടി വന്നപ്പോൾ വല്ലാത്ത ഒറ്റപ്പെടൽ തോന്നി. ആദ്യം അത് വല്ലാതെ ബുദ്ധിമുട്ടിപ്പിച്ചു. പിന്നെ മകൻ വന്നതോടു കൂടി തിരക്കായി മാറി.

Screenshot 499

അഭിനയത്തിൽ നിന്നും മാറി നിന്നപ്പോൾ എൻഗേജ് ആയി നിന്നില്ലെങ്കിൽ മനസ്സ് മരവിച്ചു പോകുമെന്ന് മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് വീണ്ടും ഡാൻസിലേക്ക് തിരികെ എത്തിയത്. പ്രസവം കഴിഞ്ഞതിനു ശേഷം മാനസികവും ശാരീരികവുമായ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ആത്മവിശ്വാസം പോലും നന്നായി കുറഞ്ഞു. അതിനു മാറ്റം വന്നത് നൃത്തത്തിൽ കൂടുതൽ സജീവമാകുന്നതോടെയാണെന്ന് നവ്യ പറയുന്നു .

ഇപ്പോൾ അഭിനയവും ഡാൻസ് സ്കൂളിലെ കുട്ടികളും ഒക്കെയായി നല്ല തിരക്കിലാണ് . മകന്റെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കാന്‍ നന്നായി സമയം കിട്ടുന്നുണ്ട്. ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനാൽ ഇപ്പോഴുള്ള തിരക്ക് ഒരു പ്രശ്നമല്ലന്നു നടി പറയുന്നു.