വളരെ വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഏറെ നിപുണയായ കലാകാരിയാണ് ലെന . മേക്കോവർ കൊണ്ട് ഞെട്ടിക്കാറുള്ള നടിയാണ് അവര്‍. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ലെനയുടെ ചിത്രമാണ് ‘എന്നാലും എൻറെ അളിയാ’. ഈ ചിത്രത്തിൻറെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തപ്പോൾ മുൻ ഭർത്താവ് അഭിലാഷിനെ കുറിച്ചും ആ ബന്ധം വേര്‍പെടുത്തിയതിനെ കുറിച്ചും ലെന തുറന്നു സംസാരിക്കുകയുണ്ടായി.
താന്‍ ബോയ്ഫ്രണ്ടുമായി ഇഷ്ടത്തിലാകുന്നത് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ആ സൗഹൃദം പിന്നീട് പ്രണയവും വിവാഹവുമായി മാറി. വിവാഹ ശേഷം ഏഴു വർഷത്തോളം ഒരുമിച്ചു കഴിഞ്ഞു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ പരസ്പരം ബോറടിച്ചു. 12 വയസ്സ് മുതൽ ഒരുമിച്ച് കാണുന്നതാണ്. അതുകൊണ്ടാണ് ഇനീ ലോകം കാണണമെന്ന തീരുമാനത്തില്‍ രണ്ടു പേരും എത്തിച്ചേരുന്നത്. അങ്ങനെയാണ് ആ ബന്ധം അവസാനിപ്പിക്കുന്നത്. തങ്ങൾക്കിടയിൽ ഒരു വഴക്കും ഉണ്ടായിട്ടില്ലന്ന് ലെന പറയുന്നു. അങ്ങനെ വല്ല പ്രശ്നവും ഉണ്ടായിരുന്നെങ്കിൽ ഇനിയും ചിലപ്പോള്‍ ഒരുമിച്ച് ജീവിക്കുമായിരുന്നു. തല്ലു കൂടാത്തതാണ് തങ്ങള്‍ക്കിടയില്‍ ഉള്ള പ്രശ്നമെന്ന് പിന്നീട് മനസ്സിലായെന്ന് ലെന പറയുന്നു.
അഭിലാഷ് എന്നാണ് ലെനയുടെ മുൻ ഭർത്താവിൻറെ പേര്. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരില്‍ ഒരാളായിരുന്നു അഭിലാഷ്. അടുത്തിടെ ചട്ടമ്പി എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
അഭിലാഷിന്റെയും തന്റെയും റിലേഷൻ വളരെ മുകളിൽ നിൽക്കുന്ന ഒന്നായിരുന്നുവെന്ന് ലെന പറയുന്നു. അതിനു മുകളിലേക്ക് ഒരു ബന്ധത്തിന് പോകാൻ കഴിയില്ല എന്ന് മനസ്സിലായപ്പോഴാണ് ആ ബന്ധം അവസാനിപ്പിച്ചത്. ബന്ധം വേർപെടുത്തി എന്ന് കരുതി പരസ്പരം ഒരു ശത്രുതയുമില്ല, ഇപ്പൊഴും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഏഴു വർഷം ദമ്പതികൾ ആയിരുന്നു എങ്കിലും കുട്ടികളില്ല. കുട്ടികൾ വേണ്ട എന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി ലെന പറയുന്നു.