പ്രമുഖ തെന്നിന്ത്യൻ നടി അമല പോളിനെ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി നാടി രംഗത്ത്. നടി റോഡിൽനിന്ന് പ്രസാദം വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു. തനിക്ക് ദേവിയെ കാണാൻ കഴിഞ്ഞില്ലെങ്കിലും ആ ചൈതന്യം അകലെ നിന്ന് അനുഭവിക്കാൻ കഴിഞ്ഞുവെന്ന് അവർ ക്ഷേത്രത്തിലെ രജിസ്റ്ററില്‍ എഴുതിയ കുറുപ്പിൽ പറയുന്നു. സംഭവം പുറത്തായതോടെ ഇത് സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായി മാറി.
മതപരമായ വിവേചനം 2023ലും നിലനിൽക്കുന്നു എന്നതിൽ അതിയായ ദുഃഖവും നിരാശയും ഉണ്ടെന്ന് അമല പോൾ കുറിച്ചു. തനിക്ക് ദേവിയുടെ അടുത്തേക്ക് പോകാൻ പറ്റിയില്ല. പക്ഷേ ആ ചൈതന്യം അകലെ നിന്ന് അനുഭവിക്കാൻ കഴിഞ്ഞു. മതപരമായി ഉള്ള വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. ഒരു വ്യക്തിയെ മതത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ മനുഷ്യരായി പരിഗണിക്കുന്ന കാലം വരുമെന്ന് താരം കുറിച്ചു.
തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നട തുറപ്പ് ഉത്സവത്തിനോടനു അനുബന്ധിച്ചാണ് അമല പോൾ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്. എന്നാൽ ക്ഷേത്രത്തിൻറെ അകത്തേക്ക് പ്രവേശിപ്പിക്കാതെ ക്ഷേത്ര ഭാരവാഹികൾ അവരെ തടയുക ആയിരുന്നു. അമല ക്രിസ്ത്യാനി ആയതുകൊണ്ട് അമ്പലത്തിൽ കയറാൻ കഴിയില്ല എന്നും ഹിന്ദുമത വിശ്വാസികൾക്ക് മാത്രമേ ആചാരമനുസരിച്ച് ഈ അമ്പലത്തിൽ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നുമായിരുന്നു ഭാരവാഹികൾ പറഞ്ഞത്. എന്നാൽ തങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരം പാലിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു ക്ഷേത്ര ഭാരവാഹികൾ നൽകിയ പ്രതികരണം.