ആ കഥാപാത്രം ചെയ്യാൻ കഴിയാതെ പോയതിൽ ഇപ്പോഴും ദുഃഖമുണ്ട്.. തുറന്നു പറഞ്ഞ് സിദ്ദിഖ്….

ദേശീയ പുരസ്കാരം സ്വന്തമാക്കിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ രഞ്ജിത്ത് അവതരിപ്പിച്ച റോള്‍ യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത് താന്‍ ആയിരുന്നെന്ന് നടൻ സിദ്ദിഖ്. ആ കഥാപാത്രത്തെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും വല്ലാത്ത വിഷമം ഉണ്ടെന്ന് അദ്ദേഹം പറയുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ  വേഷം ചെയ്യാൻ കരാർ ആയതായിരുന്നു. അതിന് വേണ്ടി ഡേറ്റും നൽകിയിരുന്നു. എന്നാൽ അപ്പോൾ മോഹൻകുമാർ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്  പറഞ്ഞതിലും വൈകിയാണ് ആരംഭിച്ചത്. ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ മുതൽ തന്നെ സംവിധായകനോട് സച്ചിയുടെ ചിത്രത്തിൽ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. അപ്പോഴൊക്കെ താൻ പോയാൽ ശരിയാവില്ല എന്നായിരുന്നു ആ ചിത്രത്തിന്‍റെ സംവിധായകന്‍ പറഞ്ഞത്.

ഷൂട്ടിന് എത്തുമോ എന്ന് ചോദിച്ച് രഞ്ജിത്ത് നിരവധി തവണ വിളിക്കുകയും ചെയ്തു. അപ്പോഴൊക്കെ വൈകിയാണെങ്കിലും എത്തുമെന്ന് അറിയിച്ചിരുന്നു. ആ സിനിമ ചെയ്യാൻ താന്‍ അത്രത്തോളം ആഗ്രഹിച്ചിരുന്നു. അത്ര മാത്രം മനോഹരമായിട്ടാണ് ആ ചിത്രത്തിന്‍റെ കഥ സച്ചി പറഞ്ഞത്.

Screenshot 477

അങ്ങനെയിരിക്കെ പെട്ടന്ന് ഒരു ദിവസം തന്റെ കഥാപാത്രത്തിന്റെ ഭാഗം ചിത്രീകരിക്കണം എന്ന് വിളിച്ച് അറിയിച്ചു. അടുത്ത ദിവസം എത്തണമെന്നും അറിയിച്ചു.  അത് പൃഥ്വിരാജിന്‍റെ ഒപ്പമുള്ള ഒരു കോമ്പിനേഷൻ സീൻ ആയിരുന്നു. എന്നാൽ ചെയ്തു കൊണ്ടിരുന്ന സിനിമയിൽ നിന്നും പോകാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല അപ്പോൾ ഉണ്ടായിരുന്നത്. ഒടുവിൽ ആ വേഷം തനിക്ക് പകരം രഞ്ജിത്ത് അഭിനയിക്കുകയായിരുന്നു. ഇപ്പോഴും ആ വേഷത്തെ കുറിച്ച് രഞ്ജിത്ത് പറയാറുണ്ട്. ആ സിനിമയിൽ അഭിനയിക്കാൻ കഴിയാതെ പോയതിൽ വലിയ ദുഃഖമുണ്ടെന്നു സിദ്ദിഖ് പറയുന്നു.