ടൈറ്റാനിക്കിന്റെ തിരക്കഥ വായിച്ചപ്പോൾത്തന്നെ അത് ബോറാണെന്ന് ഡീക്കാപ്രിയോ പറഞ്ഞു…

തീയറ്ററിൽ എത്തി രണ്ടു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇന്നും ജന ഹൃദയങ്ങളിൽ പുതുമയോടെ ജീവിക്കുന്ന ചിത്രമാണ് ടൈറ്റാനിക്. ലോക സിനിമയിലെ എപ്പിക്ക് എന്നാണ് ടൈറ്റാനിക്കിനെ വിശേഷിപ്പിക്കുന്നത്. നിരവധി പുരസ്കാരങ്ങളാണ് ഈ ചിത്രം വാരിക്കൂട്ടിയത്. ആ വര്‍ഷത്തെ മികച്ച സംവിധായകനും നടിക്കുമുള്‍പ്പടെയുള്ള ഓസ്കാര്‍ പുരസ്കാരങ്ങള്‍ ചിത്രം സ്വന്തമാക്കി.  ജെയിംസ് കാമറൂൺ സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ലിയനാഡോ ഡികാപ്രിയയും കേറ്റ് വിൻസ്ലെറ്റും ആണ്.

Screenshot 469

ഇപ്പോഴിതാ  ടൈറ്റാനിക്കിന്റെ തിരക്കഥ കേട്ടപ്പോൾ ഡിക്കാപ്രിയോ ആദ്യം പറഞ്ഞ അഭിപ്രായത്തെ കുറിച്ച് ജെയിംസ് ക്യാമറൂൺ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയുണ്ടായി. ചിത്രത്തിൻറെ തിരക്കഥ ആദ്യമായി കേട്ടപ്പോൾത്തന്നെ അത് ബോറാണ് എന്നാണ് ഡിക്കാപ്രിയോ പറഞ്ഞതെന്ന് കാമറൂണ്‍ പറയുന്നു. എന്നാൽ പിന്നീട് ഇത് ഒരു വെല്ലുവിളി ഉയർത്തുന്ന ഒരു കഥാപാത്രമാണ് എന്ന് അദ്ദേഹത്തെ പറഞ്ഞു ധരിപ്പിച്ചതിന് ശേഷമാണ് ഈ വേഷം സ്വീകരിക്കാൻ അദ്ദേഹം തയ്യാറായതെന്ന് കാമറൂൺ പറയുന്നു. തനിക്ക് ലിയനാര്‍ഡോ ടിക്കപ്രിയോയുടെ കഴിവിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം അത്തരമൊരു അഭിപ്രായം പങ്കു വച്ചതിൽ പ്രത്യേകിച്ച് അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് ജെയിംസ് കാമറൂണ്‍ അഭിപ്രായപ്പെട്ടു.

അതേ സമയം ടൈറ്റാനിക് റിലീസ് ചെയ്തു 25 വർഷം പിന്നിടുന്നതിന്റെ ഭാഗമായി ഈ ചിത്രം വീണ്ടും ലോകമെമ്പാടും റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം ഫോർ കെ  3 ഡിയിൽ ആയിരിക്കും വീണ്ടും റിലീസ് ചെയ്യുക. വലന്‍റൈന്‍സ് ഡേയുടെ മുന്നോടിയായി ഫെബ്രുവരി 10നാണ് ചിത്രം ലോകത്താകമാനം വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.