തീയറ്ററിലെ പരിതാപകരമായ അവസ്ഥയ്ക്ക് ഒരു മോചനം കിട്ടാന്‍ അവസാനം അയ്യപ്പനെ ആശ്രയിക്കേണ്ടി വന്നു… ബാലചന്ദ്രമേനോൻ…

വിഷ്ണു ശശിശശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രം 2023ലെ   ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രം എന്ന പേര് സ്വന്തമാക്കി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് സമൂഹ മാധ്യമത്തിൽ കുറുപ്പ് പങ്കു വെച്ചത്. ഇപ്പോഴിതാ മാളികപ്പുറത്തെ വാനോളം പുകഴ്ത്തി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ  ബാലചന്ദ്രമേനോൻ.

ചിത്രത്തിൽ മാളികപ്പുറമായി അഭിനയിച്ച ദേവനന്ദയെ എങ്ങനെ അഭിനന്ദിക്കണം എന്ന് തനിക്കറിയില്ലെന്ന് ബാലചന്ദ്രമേനോൻ പറയുന്നു. ഏത് ദോഷൈക ദൃക്കിനും ആ കുട്ടിയുടെ മുഖത്ത് മാറി മാറി വരുന്ന മിന്നായങ്ങൾ കണ്ടാൽ ആരാധനയോടെ നോക്കിയിരിക്കാനേ കഴിയൂ. ഒരു ക്യാമറയുടെയും കൂട്ടാളികളികളുടെയും മധ്യത്തില്‍ നിന്നാണോ ആ കുട്ടി അഭിനയിച്ചത് എന്ന് പോലും തോന്നി. അത്രത്തോളം സ്വാഭാവികമായ പ്രകടനമാണ്. ദേശീയ തലത്തിൽ പോലും ദേവനന്ദ അംഗീകരിക്കപ്പെടും. ദേവനന്ദയുടെ ഭാഷയിൽ പറഞ്ഞാൽ ഉണ്ണി ചേട്ടനും അഭി ചേട്ടനും വിഷ്ണു ചേട്ടനും ഒക്കെ സഹായിച്ചു എന്ന് പറയുന്നതിൽ ഒട്ടും കുറച്ചു കാണാന്‍ കഴിയില്ല. എന്നാൽ അതുക്കും മേലെ എന്തോ ഒന്ന് ദേവനന്ദയ്ക്ക് സ്വന്തമായി ഉണ്ട്. അച്ഛനും അമ്മയും ആ കുട്ടിക്കു കണ്ണ് പെടാതിരിക്കാനുള്ള ഉപാധികള്‍ കണ്ടെത്തണമെന്ന് ബാലചന്ദ്രമേനോൻ അഭ്യർത്ഥിക്കുന്നു.

Screenshot 465

ഈ ചിത്രത്തിന് ഒരു കാസ്റ്റിംഗ് ഡയറക്ടർ ഉണ്ടെങ്കിൽ അദ്ദേഹത്തിന് പ്രത്യേക അഭിനന്ദനങ്ങൾ നൽകുന്നു. ഉണ്ണി മുകുന്ദന്റെ ഓജസും തേജസ്സും ഒരു അയ്യപ്പൻറെ സാന്നിധ്യം ഉണ്ടാക്കിയെന്നത് നിസ്സാരമായി കാണാൻ കഴിയില്ല. അയ്യപ്പനും മാളികപ്പുറവും കൂടി ഒത്തു ചേർന്നപ്പോൾ ഒരു സ്വാതികമായ ഭക്ഷണം കഴിച്ച സുഖം കാണികൾക്ക് ലഭിച്ചു.

കുറച്ചു നാളുകളായി ഒരുതരം സ്മശാന മൂകത തളംകെട്ടി കിടന്നിരുന്ന തീയേറ്ററിന്റെ മുഖം മാറിയത് ശ്രദ്ധിക്കാൻ കഴിഞ്ഞു. നിറഞ്ഞ സദസ്സിലാണ് ചിത്രം കണ്ടത്. കുറെ കാലമായി കാണാതിരുന്ന ഫാമിലി ഓഡിയന്‍സിനെ തീയറ്ററില്‍ കണ്ടപ്പോൾ മനസ്സു നിറഞ്ഞു. കുടുംബ സദസ്സുകൾ കൊണ്ട് തീയേറ്ററുകൾ നിറയണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. മാളികപ്പുറം എന്ന ചിത്രം ഒരു സൂപ്പർസ്റ്റാർ ആണ്. തിയേറ്ററിലെ പരിതാപകരമായ അവസ്ഥയ്ക്ക് ഒരു മോചനം ലഭിക്കാൻ ഒടുവിൽ അയ്യപ്പനെ ആശ്രയിക്കേണ്ടി വന്നു എന്നത് ഒരു സത്യമാണെന്നും ബാലചന്ദ്രമേനോൻ കൂട്ടിച്ചേർത്തു.