സുചിത്രയുമായി ഇപ്പോഴും നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ട്… ഏറ്റവും പ്രിയപ്പെട്ട നായിക സുചിത്രയാണ്… സിദ്ദിഖ് പറയുന്നു…

കോമഡി കഥാപാത്രം ആണെങ്കിലും സീരിയസ് റോൾ ആണെങ്കിലും വില്ലൻ വേഷം ആണെങ്കിലും അതെല്ലാം തന്നെ സിദ്ദിഖിന്റെ കൈകളിൽ ഭദ്രമാണ്. അദ്ദേഹം നായകനായി അഭിനയിച്ച സിനിമകൾ വളരെ കുറവാണ്. അത്തരത്തിലുള്ള കൂടുതല്‍ ചിത്രങ്ങളും തുടക്ക കാലത്താണ്.  തന്‍റെ ആദ്യ കാലത്ത് നായിക പ്രാധാന്യമുള്ള നിരവധി വേഷങ്ങൾ അവര്‍ ചെയ്തിട്ടുണ്ട്. അന്ന് സിദ്ദിഖിന്റെ ഒപ്പം പെയറായി കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് നടി സുചിത്രയാണ്. നിരവധി പ്രമുഖ നടിമാരുടെ പെയാറായി അഭിനയിച്ചിട്ടുണ്ട് എങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട നായിക സുചിത്രയാണെന്ന് സിദ്ദിഖ് പറയുന്നു.

അന്നും ഇന്നും നല്ല റിലേഷൻഷിപ്പ് ഉള്ളത് സുചിത്രയുമായിട്ടാണ്. സുചിത്രയുടെ കുടുംബവുമായി വളരെ നല്ല അടുപ്പമാണ് സൂക്ഷിക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ പെയറായി അഭിനയിച്ചത് ലെനയുടെ ഒപ്പമാണ്. 18 ഓളം ചിത്രങ്ങളിൽ ലെന ആണ് ഒപ്പം ഫെയര്‍ ആയി അഭിനയിച്ചത്.

Screenshot 463

സുചിത്രയുടെ കൂടെ ആദ്യ കാലങ്ങളിൽ ആടിപ്പാടി നടന്നു കുറച്ചധികം റോളുകൾ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം ഉപരി സുചിത്രയോടുള്ള ഇഷ്ടത്തിനും ബഹുമാനത്തിനും ഒരു പ്രധാന കാരണം ഒരു ആക്ടർ എന്ന നിലയിൽ തൻറെ വളർച്ച സുചിത്ര നന്നായി എൻജോയ് ചെയ്യുന്നുണ്ടെന്ന് സിദ്ദിഖ് പറയുന്നു.

സുചിത്രയുടെ ഭർത്താവും അതുപോലെ തന്നെയാണ്. ഒരുപക്ഷേ സുചിത്രയേക്കാള്‍ കൂടുതൽ തന്‍റെ വളര്‍ച്ച ഏറ്റവും കൂടുതല്‍ എൻജോയ് ചെയ്യുന്നത് ഭര്‍ത്താവ് മുരളിയാണ്. താൻ ഇപ്പൊഴും ഏറ്റവും കൂടുതൽ അടുപ്പം സൂക്ഷിക്കുന്നത് സുചിത്രയുമായിട്ടാണെന്ന് സിദ്ദിഖ് പറയുന്നു. നമ്പർ ട്വെന്‍റി  മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. 1980 –  90 കാലഘട്ടങ്ങളിൽ സുചിത്ര മലയാള സിനിമയിൽ സജീവമായി നിറഞ്ഞു നിന്ന നടിയാണ്. വിവാഹ ശേഷം അവർ അമേരിക്കയിലേക്ക് താമസം മാറി. 20 വർഷത്തിലധികമായി കുടുംബത്തിൻറെ ഒപ്പം അമേരിക്കയിൽ സെറ്റിൽഡാണ് അവർ.