തന്റെ രോഗാവസ്ഥ തുറന്നു പറഞ്ഞ് നടി മംമ്ത മോഹൻദാസ്…

മനക്കരുത്തു കൊണ്ട് ക്യാൻസറിനെ അതിജീവിച്ച് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വന്ന കലാകാരിയാണ് മമതാ മോഹൻദാസ്. അഭിനയ ജീവിതത്തില്‍ സജീവമായി നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് നടി ക്യാന്‍സര്‍ രോഗ ബാധിത ആയി മാറുന്നത്.  എന്നാല്‍ ഈ രോഗത്തെ അതി ജീവിച്ച് അവര്‍ സ്വഭാവിക ജീവിതത്തിലേക്ക് തിരികെ വന്നു. വീണ്ടും അഭിനയത്തില്‍ സജീവമായി . ഇപ്പോഴിതാ തന്നെ തനിക്ക് ബാധിച്ചിരിക്കുന്ന മറ്റൊരു രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മംമ്താ മോഹന്‍ ദാസ് . സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പിലൂടെയാണ് അവർ തനിക്ക് ബാധിച്ചിരിക്കുന്ന രോഗത്തെ കുറിച്ച് ആരാധകരോട് തുറന്നു പറഞ്ഞത്. 

വിറ്റ് ലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന രോഗമാണ് മംമ്താ മോഹൻദാസിന് പിടി പെട്ടിരിക്കുന്നത് . ഈ രോഗത്തെ അതിജീവിക്കുന്നതിനു വേണ്ടിയുള്ള കഠിനമായ ശ്രമത്തിലാണ് നടി ഇപ്പോൾ ഉള്ളത്. രോഗം ബാധിച്ചതിനാൽ തന്റെ നിറം നഷ്ടപ്പെട്ടു എന്ന് നടി പറയുന്നു. ഇത് ഒരു ഓട്ടോ ഇമ്മ്യൂണൽ ഡിസീസ് ആണെന്നും അവര്‍ തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച കുറുപ്പിൽ പറയുന്നു.

Screenshot 458

പ്രിയപ്പെട്ട സൂര്യനെ മുൻപൊരിക്കലും ഇല്ലാത്ത വിധം താൻ ഇപ്പോള്‍ സ്വീകരിക്കുകയാണെന്ന് മംമ്ത സമൂഹ മാധ്യമത്തില്‍ കുറിച്ചു. തനിക്ക് നിറം നഷ്ടപ്പെടുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മൂടൽ മഞ്ഞിലൂടെ സൂര്യന്റെ ആദ്യത്തെ  കിരണങ്ങൾ മിന്നി മറിയുന്നത് കാണാൻ സൂര്യൻ ഉണരുന്നതിനേക്കാൾ നേരത്തെ തന്നെ താന്‍ എല്ലാ ദിവസവും ഉണരും. സൂര്യന് ഉള്ളതെല്ലാം തനിക്കും വേണം. സൂര്യൻറെ അനുഗ്രഹം ഉണ്ടാവണം. താന്‍ ഇനീ മുതല്‍ എന്നും സൂര്യനോട് കടപ്പെട്ടവൾ ആയിരിക്കുമെന്നും മംമ്ത സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറുപ്പിൽ പറയുന്നു.