ഒരു കുട്ടി ഉണ്ടായാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ…. പക്ഷേ അതല്ല യഥാർത്ഥ പ്രശ്നം…. മോശം സമയം അതിജീവിച്ചതിനെക്കുറിച്ച് നടി അർച്ചന കവി…

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന നടിയാണ് അർച്ചന കവി. അഭിനയത്തിൽ സജീവമായി നിൽക്കുന്നതിനിടെയാണ് അവർ വിവാഹ ജീവിതത്തിലേക്ക് കടന്നത്. തുടർന്ന് ചലച്ചിത്ര രംഗത്ത് നിന്നും അവർ ഒരു ഇടവേള എടുത്തു. എന്നാൽ പിന്നീട് പുറത്തു വന്നത് അർച്ചനയുടെ വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തയാണ്. തന്റെ വിവാഹ മോചനത്തെ കുറിച്ചും താൻ കടന്നു പോയ മാനസിക പ്രശ്നങ്ങളെ കുറിച്ചും ഒരു അഭിമുഖത്തിൽ അവർ തുറന്നു പറയുകയുണ്ടായി.

വിവാഹ ശേഷം കൂടുതലും താമസിച്ചിരുന്നത് മുംബൈയിലായിരുന്നു. അമ്മയെ കാണാൻ ഡൽഹിയിൽ വരുമ്പോൾ അമ്മയുടെ ഒപ്പം പള്ളിയിൽ പോകാറുണ്ട്. ഒരിക്കല്‍ കുർബാന കൈക്കൊള്ളുന്നതിനിടെ വല്ലാത്ത സങ്കടം അനുഭവപ്പെട്ടു. ഏറ്റവും വേണ്ടപ്പെട്ട ഒരാൾ മരിച്ചാൽ ഉണ്ടാകാവുന്ന അത്ര സങ്കടമായിരുന്നു. ആ ദിവസം വീട്ടില്‍ മടങ്ങി എത്തിയതിനു ശേഷം ഒരുപാട് കരഞ്ഞു. അതോടെയാണ് ഈ അവസ്ഥ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന ചിന്ത വരുന്നത്.

Screenshot 453

പിന്നീട് അമ്മയുടെ ഒപ്പം  ഒരു ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയി. അപ്പോൾ അവർ പറഞ്ഞത് ഒരു കുട്ടി ഉണ്ടായാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നാണ്. ഭർത്താവ് അബീഷ് മാത്യുമായി ചേർന്നു പോകാൻ പറ്റില്ല എന്ന തിരിച്ചറിവുണ്ടായ സമയം കൂടിയായിരുന്നു അത്. അതുകൊണ്ടു തന്നെ ഇപ്പോൾ കുട്ടിയുടെ അല്ല,  ഒരു സൈക്യാട്രിസ്റ്റിന്റെ സഹായമാണ് തനിക്ക് വേണ്ടത് എന്ന് പറഞ്ഞു. അങ്ങനെയാണ് പി എം ഡി ഡി ആണ് തൻറെ പ്രശ്നമൊന്നും മെഡിസിൻ എടുക്കേണ്ടതായി വരുമെന്നും അറിഞ്ഞത്. രണ്ടു വർഷത്തിനു ശേഷമാണ് ഒന്ന് നോർമലായി മാറിയത്. പഴയ സന്തോഷവതിയായ അർച്ചനയെ തിരികെ കിട്ടുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലന്ന് നടി പറയുന്നു.