ഇനീ വരുമ്പോൾ ഒറ്റയ്ക്ക് വരരുത്…10 പേരെയും കൂട്ടി വരണം.. ആ 10 പേരെയും ഞാൻ ഒറ്റയ്ക്ക് അടിക്കും…. കലിതുള്ളി ബാല…

ഏതാനും ദിവസങ്ങൾക്കു മുൻപ് ചിലര്‍ തന്‍റെ വീട്ടിൽ അതിക്രമിച്ചു കടന്നു എന്ന് കാണിച്ച് നടന്‍ ബാല പോലീസിൽ പരാതി നൽകിയിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിൽ നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്ന ആരോപണവുമായി ബാല വീണ്ടും രംഗത്തെത്തിയിരിക്കുയാണ്.  തന്റെ ഭാര്യയെ ഇനിയും ആക്രമിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ആണാണെങ്കിൽ താനുള്ള സമയത്ത് വരണം. ഒരു പെണ്ണിനെ തൊടുന്നത് ഒരിക്കലും ആണത്തമല്ല. ആക്രമിക്കാൻ വരുമ്പോൾ ഒരാളായിട്ട് വരരുത് 10 പേരുമായി വരണം. ആ 10 പേരെയും താൻ ഒറ്റയ്ക്ക് അടിക്കുമെന്നും ബാല പറയുന്നു.

Screenshot 445

എന്ത് ധൈര്യത്തിലാണ് തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയതെന്ന് ബാല ചോദിക്കുന്നു. ഇത് ചെയ്ത ആൾ ആരായാലും എഴുതി വച്ചോളൂ. ഉറപ്പായും അവരെ വെറുതെ വിടില്ല. താനും ഭാര്യയും മിണ്ടിയിട്ട് ഇപ്പോൾ മൂന്നു ദിവസമായി. ഭാര്യ വല്ലാതെ പേടിച്ചിരിക്കുകയാണ്. ഭയന്ന് അവർ ട്രോമയിൽ ആയി. രണ്ടു ദിവസം അവൾ ആശുപത്രിയിൽ പോയില്ല. ഭാര്യ ഡോക്ടറാണ്,  വളരെ മഹനീയമായ ഒരു ജോലിയാണ് അവർ ചെയ്യുന്നത്. നിരവധി രോഗികൾ അവരെ കാത്തിരിക്കുന്നുണ്ടാകാം. അവരും ഇത് മൂലം ബുദ്ധിമുട്ടിലായി. വളരെ വലിയ പാപമാണ് ചെയ്തത്. കുറെ കള്ളന്മാർ തന്നെ ചതിച്ചിട്ടുണ്ട്. പക്ഷേ ഇത് ചെയ്തത് ആരാണെന്നറിയാതെ അവരുടെ പേര് പറഞ്ഞാൽ അത് മോശമായിപ്പോകുമെന്നും ബാല അഅഭിപ്രായപ്പെട്ടു ഇതൊക്കെ വളരെ മോശമായ കാര്യമാണ്. വീട്ടിൽ ആളില്ലാത്ത സമയം നോക്കി ഒരു സ്ത്രീയെ ആക്രമിക്കാൻ കത്തിയുമായി വരുന്നവൻ ആണാണോ എന്ന് ബാല ചോദിക്കുന്നു. അത് ആരാണെങ്കിലും അവരെ പോലീസ് കണ്ടുപിടിക്കട്ടെയെന്നും ബാല പറഞ്ഞു.