എന്നോട് ഇങ്ങനെ പറഞ്ഞല്ലോ എന്നോർത്തപ്പോൾ സഹിക്കാൻ പറ്റിയില്ല… കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തു…. ദുരനുഭവം പങ്കുവെച്ച് മറീന മൈക്കിള്‍.

മലയാളത്തിലെ വളരെ ശ്രദ്ധേയായ യുവ നടിയാണ് മറീന മൈക്കിൾ. അടുത്ത കാലത്തിറങ്ങിട ചിത്രങ്ങളില്‍ ശ്രദ്ധേയമായ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ നടിയാണ് അവര്‍. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ  കുറിച്ച് അവർ തുറന്നു പറയുകയുണ്ടായി.

ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു താന്‍ . അപ്പോള്‍ ഒരാൾ വഴിയിൽ നിന്ന്  ഒരു വൃത്തികേട് പറഞ്ഞു. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോഴാണ് തന്നോട് അയാൾ ഇങ്ങനെ പറഞ്ഞല്ലോ എന്ന ചിന്ത വന്നത്. അവൻ ഒരു സുഹൃത്തിനോടാണ് തന്നെ കുറച്ച് മോശമായി പറഞ്ഞത്. അതോർത്തപ്പോൾ ശരിക്കും സഹിക്കാൻ പറ്റിയില്ല. കുറച്ചു ദൂരം നടന്നിട്ട് തിരിച്ചു പോയി. അപ്പോൾ അവൻ കടയിൽ നിന്നും എന്തോ വാങ്ങാൻ നിൽക്കുകയായിരുന്നു. അയാളെ പോയി പുറകിൽ നിന്നും തോണ്ടി വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ചിരിച്ചിട്ട് കരണം നോക്കി ഒരു അടി കൊടുത്തിട്ട് അവിടെ നിന്നും ഓടി രക്ഷപ്പെട്ടുവെന്ന് മറീന പറയുന്നു. ഇത് തന്റെ നാട്ടിലുള്ള എല്ലാവർക്കും അറിയാം. അങ്ങനെ ചെയ്തത് നന്നായി എന്നു പിന്നീട് തോന്നി. അയാൾ പറഞ്ഞതു പോലെ തിരിച്ച് പറയാൻ അന്ന് അറിയില്ലായിരുന്നു. എന്നാൽ ഒരു അടി കൊടുത്തതുകൊണ്ട് സമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞു.

Screenshot 442

ആരും കൂടുതൽ ബഹുമാനം തരണം എന്ന് ഒരിക്കലും പറയില്ല. എന്നാൽ ആത്മാഭിമാനത്തെ തോണ്ടിയിട്ട് ഓരോ കാര്യങ്ങൾ ചെയ്യുന്നത് വലിയ പ്രശ്നമായി തന്നെയാണ് കാണുന്നത്. ഒരിടത്ത് ക്ഷണിച്ചിട്ട് അവർ നമ്മളെ പരിഗണിക്കാതെ പെരുമാറുന്നത് ഒരിക്കലും നേരിടാൻ കഴിയുന്ന കാര്യമല്ലന്നും മറീന അഭിപ്രായപ്പെട്ടു.