തന്റെ പുതിയ ചിത്രം മാളികപ്പുറത്തെ കടത്തിവെട്ടും… ഹിന്ദുക്കൾ ശ്രദ്ധിക്കുന്ന ചിത്രമായിരിക്കും അത്… അവകാശവാദവുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ….

2023ലെ  ആദ്യത്തെ ഹിറ്റ് ഏതെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. വിഷ്ണു ശശങ്കർ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം മാറി. നിരവധി പേരാണ് ഈ ചിത്രത്തെക്കുറിച്ച് സമൂഹ മാധ്യമത്തിൽ പ്രതികരണം പങ്കു വെച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മാളികപ്പുറം വലിയ കളക്ഷൻ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഇതാ മാളികപ്പുറം പോലെയോ അതല്ലെങ്കിൽ അതിനേക്കാൾ വലിയ രീതിയിലോ ശ്രദ്ധ നേടാൻ പോകുന്ന ഒരു ചിത്രമായിരിക്കും തന്റെ,  ‘പുഴ മുതൽ പുഴ’ വരെ എന്ന് പ്രമുഖ സംവിധായകൻ രാമസിംഹൻ അബൂബക്കർ അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറുപ്പിലാണ് അദ്ദേഹത്തിൻറെ ഈ അവകാശവാദം ഉന്നയിച്ചത്.

Screenshot 434

‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം ഇപ്പോൾ ഉള്ളത് സെൻസർ ബോർഡിൻറെ കോൾഡ് സ്റ്റോറേജിലാണ്. നേതാക്കൾ ക്ഷോഭിക്കുമെന്ന് കരുതാം. ചിത്രം പുറത്തിറങ്ങിയാല്‍ മാളികപ്പുറം പോലെയോ അതിനേക്കാൾ ഉപരിയോ ഹൈന്ദവർ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു ചിത്രമായിരിക്കും അതെന്ന് രാമസിംഹന്‍ അബൂബക്കർ പ്രത്യാശ പ്രകടിപ്പിച്ചു.
ഈ ചിത്രവുമായി ബന്ധപ്പെട്ട സെൻസറിങ്ങിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയത്. 

അതേസമയം പുഴ മുതൽ പുഴ വരെ എന്ന ചിത്രം പുനപ്പരിശോധനയ്ക്കായി വിട്ട കേന്ദ്ര ഫിലിം സെൻസർ ബോർഡ് നടപടി ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നതിന് പണം കണ്ടെത്തിയത് നാട്ടുകാരിൽ നിന്നും പണം സ്വരൂപിച്ചാണ്. മമധർമ്മ എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ആണ് ചിത്രത്തിൻറെ നിർമ്മാണത്തിന് ആവശ്യമായ പണം പൊതുജനങ്ങളിൽ നിന്നും സ്വീകരിച്ചത്.