ആയിരം സിനിമകള്‍ എടുത്താൽ രണ്ട് സിനിമകളിൽ മാത്രമേ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുള്ളൂ… വീണ നായര്‍…

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ സജീവമായ കലാകാരിയാണ് വീണാ നായർ. നിരവധി പ്രോജക്ടുകളുടെ ഭാഗമായിട്ടുള്ള അവർ തനിക്ക് ഒരു സിനിമയിൽ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി. മിക്ക സിനിമകളിലും ഡേറ്റ് ആകുമ്പോൾ വിളിച്ചിട്ട് ആ കഥാപാത്രം മറ്റൊരാളാണ് ചെയ്യുന്നത് എന്ന് പറയുന്നത് പതിവാണെന്ന് വീണ പറയുന്നു. ഒരു ടോവിനോ പടത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. 

ടോവിനോ അഭിനയിക്കുന്ന പടത്തിലേക്ക് 15 ദിവസത്തെ ഡേറ്റ് ആണ് നൽകിയത്. 15 ദിവസം പൂർണ്ണമായി ആ സിനിമയ്ക്ക് വേണ്ടി ബ്ലോക്ക് ചെയ്തു. ഉദ്ഘാടനങ്ങൾ ഒന്നും എടുത്തില്ല. എന്നാൽ പറഞ്ഞ തീയതി ആയിട്ടും ഒരു കോൾ പോലും വന്നില്ല. ആ സിനിമയിൽ തൻറെ പല സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവരെല്ലാം ഷൂട്ടിന് പോകാൻ തയ്യാറെടുക്കുകയായിരുന്നു. പിന്നീട് താൻ വിളിച്ച് എന്തായി എന്ന് തിരക്കിയപ്പോൾ തിരക്കഥാകൃത്തിന്റെ പരിചയത്തിൽ ഒരു പെൺകുട്ടി ഉണ്ടെന്നും അവർ ആ കഥാപാത്രം ചെയ്താൽ മതിയെന്നുമാണ് തീരുമാനം എന്നും പറഞ്ഞു. അങ്ങനെ ആണെങ്കിൽ നേരത്തെ ഒന്നു വിളിച്ചു പറയേണ്ട മര്യാദ ഇല്ലേ, ആ ദിവസങ്ങളിലെ ഡേറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം സോറി പറഞ്ഞ് ഒഴിയുകയായിരുന്നു. ആ സിനിമ റിലീസ് ചെയ്തപ്പോൾ 8 നിലയിൽ പൊട്ടി, അപ്പോള്‍ സന്തോഷമായെന്ന് വീണ പറയുന്നു.

Screenshot 419

പിന്നീട് ആ ചിത്രത്തിൻറെ നിർമ്മാതാവിനെയും കുടുംബത്തിനെയും ഒരു ട്രീറ്റ്മെന്റിന് പോയപ്പോൾ കാണാനിടയായി. അദ്ദേഹത്തോട് നേരിട്ട് പോയി കണ്ട് സംസാരിച്ചു. അപ്പോള്‍ പ്രോജക്ടിൽ നിന്നും മാറിപ്പോയതിനെ കുറിച്ച് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് താനും അത് ചോദിക്കാൻ ഇരിക്കുകയാണെന്നും താന്‍ വലിയ പ്രതിഫലം ചോദിച്ചത് കേട്ടു എന്നുമാണ്. 10 ദിവസത്തെ ഷൂട്ടിന് 5 ലക്ഷം രൂപ  പ്രതിഫലം ചോദിച്ചു എന്നാണ് നിർമ്മാതാവ് പറഞ്ഞത്. ഇത് നിര്‍മാതാവിനോടു പറഞ്ഞത് പ്രൊഡക്ഷൻ കൺട്രോളറാണ്. ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വീണ പറയുന്നു. എന്നാൽ ആയിരം സിനിമകളില്‍ രണ്ട് സിനിമകളിൽ മാത്രമേ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുള്ളൂ എന്നും നടി കൂട്ടിച്ചേർത്തു.