ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളിൽ പഠിപ്പിക്കുന്നത് അശ്ലീലം… ഹിന്ദുക്കളോട് വെറുപ്പാണ്… ഫേസ്ബുക്ക് ലൈവിൽ താരിഖ് റഹ്മാൻ നടത്തിയ പരാമർശം വൻ വിവാദത്തിൽ….

ഹൈന്ദവ മത ഗ്രന്ഥങ്ങളിൽ പഠിപ്പിക്കുന്നതത്രയും തികഞ്ഞ അശ്ലീലം  മാത്രമാണെന്നും അതുകൊണ്ടു തന്നെ ഹിന്ദുമത ഗ്രന്ഥങ്ങളോട് തനിക്ക് വെറുപ്പാണെന്നും ബംഗ്ലാദേശിലെ പ്രതിപക്ഷ നേതാവ് താരിഖ് റഹ്മാൻ. സമൂഹ മാധ്യമത്തിലൂടെ പങ്കു വച്ച ലൈവിനിടയാണ് ഇദ്ദേഹത്തിൻറെ ഈ വിവാദ പരാമർശം. ഹിന്ദു മത ഗ്രന്ഥങ്ങളിൽ ധാർമികമായ ഒന്നും പഠിപ്പിക്കുന്നില്ലെന്നും അത് ശുദ്ധ അശ്ലീലം മാത്രമാണെന്നും ബംഗ്ലാദേശ് ഗോണോ ഒധികാർ പരിഷത്തിന്റെ ജോയിൻ കൺവീനർ കൂടിയായ താരിഖ് റഹ്മാൻ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് ലൈവിനിടെ ആയിരുന്നു ഇയാളുടെ ഈ പരാമർശം. ഹിന്ദുക്കളുടെ മത ഗ്രന്ഥങ്ങൾ നിറയെ അശ്ലീലം മാത്രമാണുള്ളത്. അതുകൊണ്ട് ഹിന്ദുക്കളോട് കടുത്ത വെറുപ്പാണ് തനിക്കുള്ളത് എന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇയാളുടെ ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വലിയ തോതിലാണ് പ്രചരിക്കുന്നത്.

അതേ സമയം ഇത്തരത്തിലുള്ള പ്രസ്താവനകൾ കൊണ്ട് കൂടുതൽ വെറുപ്പ് സമ്പാദിക്കാം എന്നതിനപ്പുറം പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടാക്കാൻ കഴിയില്ല എന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. നാല് വോട്ടിനു വേണ്ടി സമൂഹത്തില്‍ ഭിന്നത വളർത്തുന്നത് നിർഭാഗ്യകരമാണെന്നും ഇത്തരം പ്രസ്താവന കൊണ്ട് വിദൂര ഭാവിയിൽ ദോഷം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ചിലർ കമൻറ് ചെയ്തു.

Screenshot 399

ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ചില പ്രതിപക്ഷ പാർട്ടിയിലെ നേതാക്കൾ ഇത്തരത്തിലുള്ള വിവാദ പ്രസ്ഥാവനകൾ നടത്തുന്നത് പതിവായിരിക്കുകയാണ്. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ  പ്രധാനമന്ത്രിയായ ഷെയ്ക്ക് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നത് മാത്രം ലക്ഷ്യം വെച്ചു കൊണ്ടാണ് പല രാഷ്ട്രീയ നേതാക്കളും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത്. ഏതായാലും സമൂഹ മാധ്യമത്തിൽ അടക്കം ഇത് വലിയ ചർച്ചയായി മാറി. രാജ്യത്തിനകത്തും പുറത്തും ഈ വിഷയം വിവാദങ്ങള്‍ക്ക് തിരി കൊളുത്തുകയും ചെയ്തു.