ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിൽ അഭിനയിച്ചതിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് എയ്ഞ്ചൽ മരിയ. എന്നാല്‍ എയ്ഞ്ചലിനെ വിവാദ നായികയാക്കി മാറ്റുന്നത് ചിത്രം കണ്ടിറങ്ങിയതിന് ശേഷം മയക്കു മരുന്നിനെ കുറിച്ച് നടി നടത്തിയ പരാമര്‍ശമാണ്. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങളും, കുടുംബ വിശേഷങ്ങളും ഒപ്പം വിവാദത്തെ കുറിച്ചും നടി പ്രതികരിക്കുകയുണ്ടായി.
പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ഒരു ആക്സിഡന്റ് ഉണ്ടായി. അന്ന് വീട്ടിലെ സാഹചര്യം മോശമായിരുന്നു. പഠിത്തം നിർത്താൻ തീരുമാനിച്ചു. അന്ന് സമൂഹ മാധ്യമത്തിൽ വളരെ ആക്റ്റീവ് ആയിരുന്നു. മോഡൽ ഗ്രൂപ്പിലെ ഒരു ചേട്ടനുമായി സൌഹൃദമായപ്പോള് ആ ചേട്ടൻ വഴി ഒരു കോമ്പറ്റീഷൻ അറ്റൻഡ് ചെയ്തു. അതിന് ചെറിയൊരു പ്രൈസ് കിട്ടി. അങ്ങനെയാണ് ഫിലിം ഇൻഡസ്ട്രിയൽ കയറുന്നത്. വെള്ളയപ്പം ആണ് ആദ്യം ചെയ്ത സിനിമ.
ഒരു സിനിമ വൈറൽ ആകാനുള്ള പ്രധാന കാരണം പബ്ലിസിറ്റിയാണ്. നല്ല സമയം കണ്ടുകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നായികമാരുടെ അടുത്തും ഇർഷാദിന്റെ അടുത്തുമാണ് ചാനലുകാർ ക്യാമറയുമായി പോയത്. അവർ എംഡി എം എ കുറിച്ചാണ് ചോദിക്കുന്നത്. എംഡി എം എ നാട്ടിൽ നിയമ വിരുദ്ധമായിട്ടുള്ള വസ്തുവാണ്. താൻ അതിനെ വിളിക്കുന്നത് എം എന്നാണ്. അന്ന് പറഞ്ഞത് ബോധത്തോടെ തന്നെയാണ്. കാരണം തനിക്കും വീഡിയോയുടെ മുന്നിൽ വരണമായിരുന്നു. ആരും ലഹരി ഉപയോഗിക്കരുത് എന്ന് പറഞ്ഞാൽ തന്നെ ആരും ശ്രദ്ധിക്കില്ലായിരുന്നു. പക്ഷേ നിയമപരമല്ലാത്ത ഒരു സാധനം പ്രമോട്ട് ചെയ്യുന്നതായാണ് അന്ന് ആളുകൾക്ക് തോന്നിയത്. അതുകൊണ്ടാണ് തന്നെ ആളുകൾ ശ്രദ്ധിച്ചത്. എംഡി എം എ ഉപയോഗിക്കുന്നത് തെറ്റാണ്. ആ ഡ്രഗ്ഗിനെ പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ല താൻ. പക്ഷേ ഒന്ന് ചില്ല് ആകണമെങ്കിൽ ലഹരി ഉപയോഗിക്കണമെന്ന് ചിന്തിക്കുന്നവരാണ് ഇപ്പോഴുള്ള പലരും.
എം ഡീ എം എ പലരും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് എന്നാണ് താൻ ഉദ്ദേശിച്ചത്. ഓരോ ദിവസവും ഇത്ര കിലോ കഞ്ചാവാണ് പിടികൂടുന്നത്, അത് ആളുകൾ ഉപയോഗിക്കുന്നത് കൊണ്ടാണ് പിടികൂടുന്നത്. മയക്കുമരുന്ന് ആകാശത്തു നിന്നും പൊട്ടിവീണ സാധനമല്ല. ഇവിടെ സ്വാഭാവികമായി ഉണ്ടായതാണ്. അത് ഒരു ലഹരിയാണ്. ഒരു പ്രാവശ്യം അതിൻറെ സുഖം അറിഞ്ഞാൽ പിന്നെയും പിന്നെയും ഉപയോഗിക്കണമെന്ന് തോന്നിപ്പോകുമെന്നും എയ്ഞ്ചൽ മരിയ വ്യക്തമാക്കി.