ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളിളുടെ മനസ്സില്‍ ഇടം പിടിച്ച കലാകാരനാണ് ബഷീർ ബഷി. എന്നാല്‍ രണ്ട് ഭാര്യമാർ ഉള്ളതിന്റെ പേരില്‍ ഷോയിൽ ഉടനീളം പല വിമർശനങ്ങളും ഏറ്റു വാങ്ങിയിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. സമൂഹ മാധ്യമത്തിൽ വളരെ സജീവമാണ് ബഷീർ ബഷിയും ഭാര്യമാരായ മഷൂറയും, സുഹാനയും . കഴിഞ്ഞ ദിവസം സുഹാനയുടെ മകൾ സുനുവിന്റെ മാർക്ക് ലിസ്റ്റ് കിട്ടിയതുമായി ബന്ധപ്പെട്ട് ഇവർ ഒരു വീഡിയോ പങ്കു വക്കുകയുണ്ടായി. ഈ വീഡിയോയുടെ താഴെ വലിയ തോതിലുള്ള വിമർശനമാണ് കമന്റായി നിറയുന്നത്.
മകളുടെ ക്രിസ്മസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ആണ് ഇരുവരും പങ്ക് വച്ചത്. മാർക്ക് വളരെ കുറവായിരുന്നു എന്നും അതിന് അവളെ താൻ ഒരുപാട് വഴക്ക് പറഞ്ഞു എന്നും ബഷീർ ഈ വീഡിയോയിൽ പറയുന്നുണ്ട്. മാത്രമല്ല ഇതിന്റെ പേരില്‍ ഇനി മുതൽ ടിവി കാണാൻ അനുവദിക്കില്ല എന്ന് മകളോട് പറഞ്ഞതായും ബഷീർ വ്യക്തമാക്കുന്നുണ്ട്. മാർക്ക് കുറഞ്ഞു പോയതിൽ സുഹാന വലിയ ദേഷ്യത്തിൽ ആയിരുന്നു , മകളെ ഒരുപാട് തല്ലിയെന്നും ബഷീർ പറയുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം ലഭിച്ച മാർക്ക് പോലും ഇത്തവണ ലഭിച്ചിട്ടില്ല. സുഹാന മകളെ അടിച്ചപ്പോൾ താനും മഷുറയും പിടിച്ചു മാറ്റാൻ പോയില്ലെന്നും നല്ല അടിയുടെ കുറവ് ഉണ്ട്. ഇങ്ങനെ പോകുന്നു വിമർശനത്തിനിടയാക്കിയ വീഡിയോയിലെ വിവരങ്ങൾ.
ഈ വീഡിയോയുടെ താഴെ വലിയതോതിലുള്ള വിമർശനം താരങ്ങൾക്ക് നേരിടേണ്ടി വരുന്നത്. മകളോട് ബഷീർ കാണിച്ച സമീപനം ഒട്ടും ശരിയായില്ല എന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെട്ടത്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടികളെ തല്ലി നന്നാക്കാം എന്ന് കരുതുന്നത് ഒരിക്കലും ശരിയായ നിലപാട് അല്ലെന്നും ആരാധകർ കമൻറ് ചെയ്തു.