ഒറ്റ ചവിട്ടിന് കാർ വായുവിലൂടെ പറന്നു പൊങ്ങി…. ആഹാ രോമാഞ്ചം… ആരാധകർ ആവേശത്തിമിര്‍പ്പില്‍…. ഇത് ബാലകൃഷ്ണക്ക് മാത്രം കഴിയുന്ന മാജിക്…

തെലുങ്ക് സിനിമാ ലോകത്തെ മുടിചൂഡാമന്നനാണ് ബാലയ്യ എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന നന്ദ മൂരി ബാലകൃഷ്ണ. ബാലകൃഷ്ണയുടെ സിനിമകൾ അതിമാനുഷികതയുടെ ആറാട്ട് കൊണ്ട് സമ്പന്നമാണ്. അസാധാരണവും അവശ്വസനീയവുമായ സംഘടന രംഗങ്ങളാണ് ഇദ്ദേഹത്തിന്റെ  ചിത്രങ്ങളുടെ ഹൈലൈറ്റ്. ചൂണ്ടുവിരൽ കൊണ്ട് ട്രെയിൻ തടഞ്ഞു നിർത്തുക, വില്ലനെ അടിച്ച് ആകാശത്തേക്ക് പറത്തുക, ഒറ്റ ചവിട്ടിൽ ഭൂമി പിളർത്തുക തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ്. ബാലയ്യയുടെ
ഈ മാസ്മരിക രംഗങ്ങൾ കാണുമ്പോൾ എൻ ബി കെ ഫാൻസ് കോൾമയിര്‍ കൊള്ളുമെങ്കിലും ഇതര ഭാഷകളിൽ അദ്ദേഹം ഒരു പക്കാ കോമഡി പീസ് തന്നെയാണ്. തെലുങ്ക് ഇൻഡസ്ട്രിക്ക് പുറത്ത് ഏറ്റവുമധികം ട്രോൾ ചെയ്യപ്പെടുന്ന നടനാണ് ഇദ്ദേഹം. ഇതര നടന്മാരെ അപേക്ഷിച്ച് തെലുങ്ക് ഇൻഡസ്ട്രിക്ക് പുറത്ത് ഇദ്ദേഹത്തെ അംഗീകരിക്കുന്നവരും കുറവാണ്. ഇപ്പോഴിതാ അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമായ വീരസിംഹ റെഡിയിലെ ഒരു ദൃശ്യമാണ് സമൂഹ മാധ്യമത്തിൽ പുത്തൻ ചർച്ചകൾക്ക് വഴിവെച്ചത്.

Screenshot 388

ബാലകൃഷ്ണയുടെ ഒറ്റ ചവിട്ടിൽ ഒരു വലിയ എസ്‌യുവിയുടെ പിറകുവശം വായുവിലേക്ക് ഉയർന്നു പൊങ്ങുന്നതാണ് വീഡിയോയിൽ ഉള്ളത്. ആരാധകർക്ക് സന്തോഷിക്കാനും രോമാഞ്ചം കൊള്ളുവാനും ഇതിനപ്പുറം വേറെ എന്താണ് വേണ്ടത്. നിമിഷനേരം കൊണ്ടാണ് ഈ ദൃശ്യങ്ങൾ തെലുങ്ക് സിനിമ പ്രേമികൾ നെഞ്ചിലേറ്റിയത്. രോമാഞ്ചം എന്നതിനപ്പുറം മറ്റൊരു വാക്ക് കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിലാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ് ഈ ദൃശ്യങ്ങൾ. ഇത്തരത്തിലുള്ള നിരവധി രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് വീരസിംഹ റെഡി എന്ന പുതിയ ചിത്രം. പൊങ്കലിന് റിലീസ് ചെയ്യുന്ന ഈ ചിത്രം 110 കോടി രൂപ മുതൽമുടക്കിയാണ് നിർമ്മിച്ചിട്ടുള്ളത്. ബാലയ്യയുടെ അഴിഞ്ഞാട്ടത്തിനു വേണ്ടി ആരാധകർ ആകാംക്ഷ പൂർവ്വം കാത്തിരിക്കുകയാണ്.