തമിഴ് സൂപ്പർതാരം വിജയുടെ ആസ്തി വിവരങള്‍ പുറത്ത്…. ഇത് സർവ്വകാല റിക്കോർഡ്

ഇത്തവണത്തെ പൊങ്കൽ തമിഴര്‍ക്ക് വാരിസ് ആണ്. കഴിഞ്ഞ ദിവസം തീയറ്ററില്‍ എത്തിയ ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രം വാരിസ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇതോടൊപ്പം തന്നെ  വിജയ്യുടെ  താര മൂല്യവും ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച വിജയ് നായകനായി അരങ്ങേറുന്നത് 18 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ്. എന്നാല്‍ ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി മറിയിരിക്കുകയാണ് വിജയ്. അടുത്തിടെ ആണ് വിജയുടെ ആസ്തി വിവരങ്ങളെ കുറിച്ചുള്ള കണക്കുകള്‍ പുറത്തു വന്നത്.

തമിഴിലെ സൂപ്പർ താരമായി വിജയ് വർഷത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കാറുള്ളൂ. ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച്  നടന്റെ വാർഷിക വരുമാനം 150 കോടി രൂപയാണെന്നാണ് വിവരം. അടുത്തിടെ ഒരു സ്വകാര്യ ഏജന്‍സി പുറത്തു വിട്ട കണക്കുകൾ പ്രകാരം 56 മില്യൺ ഡോളറാണ് താരത്തിന്റെ ആകെ ആസ്തി. ഇത് ഏകദേശം 450 കോടിയോളം ഇന്ത്യൻ രൂപ വരും. അവസാനം പുറത്തിറങ്ങിയ ബീസ്റ്റിനും വാരിസിനും 100 കോടിയിൽ അധികം രൂപയാണ് വിജയ് പ്രതിഫലമായി വാങ്ങിയത്. 

Screenshot 379

അഭിനയം കൂടാതെ  നിരവധി ബ്രാൻഡുകളുടെ അംബാസഡർ കൂടിയാണ് വിജയ്. ഇതുവഴി പത്തു കോടിയിലധികം രൂപ വിജയ് പ്രതിവര്‍ഷം സ്വന്തമാക്കുന്നുണ്ട്. നിരവധി ആഡംബര ബംഗ്ലാവുകൾ വിജയ്ക്ക് സ്വന്തമായി ഉണ്ട്. ഹോളിവുഡിലെ സൂപ്പർതാരമായ ടോം ക്രൂസിന്റെ വീടിൻറെ അതേ മാതൃകയിൽ വിജയ് ഒരു വീട് പണിതിരുന്നു. ഇത് വലിയ വാർത്തയായി മാറിയിരുന്നു. ഇതുകൂടാതെ ചെന്നൈക്ക് അകത്തും പുറത്തും നിരവധി ബംഗ്ലാവുകൾ താരത്തിന് സ്വന്തമായി  ഉണ്ട്.