സമൂഹ മാധ്യമത്തിൽ ഹണി റോസ് വളരെ സജീവമാണെങ്കിലും കുടുംബത്തോടൊപ്പം ഒരു പരിപാടികളിലും ഹണി റോസ് അങ്ങനെ പങ്കെടുക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഓൺലൈൻ ചാനലിന് ഹണി റോസ് നൽകിയ അഭിമുഖത്തിൽ അച്ഛനും അമ്മയും ഹണിയുടെ ഒപ്പം പങ്കെടുക്കുകയുണ്ടായി. ഹണി റോസ് വീട്ടിൽ എങ്ങനെയാണെന്ന് അച്ഛനും അമ്മയും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തില്‍ വൈറലായി മാറുന്നത്.
താനും ഹണിയുടെ അച്ഛനും പ്രണയിച്ചു വിവാഹം കഴിച്ചവരാണെന്ന് മണിയുടെ അമ്മ പറയുന്നു. വിവാഹം കഴിച്ചതിനു ശേഷം ആണ് ബിഎയ്ക്ക് പഠിക്കാൻ പോകുന്നത്. വിവാഹ ശേഷം മൂന്നാമത്തെ വർഷമാണ് ഹണി ജനിക്കുന്നത്. അതിനു ശേഷം ആണ് മൂലമറ്റത്തേക്ക് താമസം മാറ്റിയത്. അതുകൊണ്ടാണ് ഹണിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ഹണി സിനിമയിൽ അഭിനയിക്കുന്നത് അച്ഛനു ഇഷ്ടമായിരുന്നില്ല. സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞാൽ ഭക്ഷണം പോലും കഴിക്കാതെ പോകുമായിരുന്നു. ആറു മാസത്തോളം ഹണിയുമായി അച്ഛൻ പിണങ്ങിയിരുന്നു. ഒടുവിൽ ഹണി തന്നെ പറഞ്ഞാണ് അഭിനയിക്കാനുള്ള സമ്മതം വാങ്ങിയതെന്ന് അമ്മ പറയുന്നു.
മകള്‍ക്ക് വിവാഹത്തെ കുറിച്ച് പറയുന്നത് ഇഷ്ടമല്ലെന്ന് അമ്മ പറയുന്നു. കല്യാണത്തെ കുറിച്ച് പറഞ്ഞാൽ മകൾക്ക് തന്നെ കണ്ടൂടാ. എന്നാൽ അച്ഛൻ അക്കാര്യങ്ങളൊന്നും ഹണിയോട് പറയാറില്ല. വിവാഹം സമയം പോലെ നടക്കും എന്നാണ് അച്ഛന് അദ്ദേഹം പറയാറുള്ളത്. വലിയ പ്രാർത്ഥനയും ഭക്തിയുള്ള കുട്ടിയാണ് ഹണി റോസ്. പാവപ്പെട്ടവരെ സഹായിക്കാൻ ഒരു മടിയുമില്ല. ഹണിക്ക് നല്ല വിനയമാണ്. ഹണി വീട്ടിലും അഭിനയിക്കും. ദേഷ്യം വന്നാൽ അവൾ ഭദ്രകാളി ആണെന്നും അമ്മ പറയുന്നു. അതേസമയം ഹണി റോസ് നല്ല സ്വഭാവത്തിന്റെ ഉടമയാണെന്നു പിതാവ് പറയുകയുണ്ടായി.