ബിഗ് ബോസിലെ മത്സരാർത്ഥികളിൽ വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന രണ്ടു പേരായിരുന്നു അഖിലും സുചിത്രയും. ഇരുവരും തമ്മിൽ വളരെ നല്ല ബന്ധം ആയിരുന്നു സൂക്ഷിച്ചിരുന്നത്. അത് കൊണ്ട് തന്നെ ഇവർ തമ്മില്‍ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തു. ഇരുവരും ഉടന്‍ വിവാഹിതരാകാൻ പോകുന്നു എന്ന് പോലും പ്രചരണം ഉണ്ടായി . എന്നാല്‍ ഈ വാര്‍ത്തകളുമായി ബന്ധപ്പെട്ട് ഇതുവരെ താരങ്ങള്‍ ഒരു തരത്തില്‍ ഉള്ള പ്രതികരണവും നടത്തിയിരുന്നില്ല . ഇപ്പോഴിതാ ഈ വാര്‍ത്തയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകളില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് അഖിൽ. ഒരു ടെലിവിഷന്‍ ചാനലില്‍ അഥിതി ആയി എത്തിയപ്പോഴാണ് അഖില്‍ ഇതേ കുറിച്ച് വിശദീകരിച്ചത്.
സുചിത്രയേയും തന്നെയും വച്ച് പല വാർത്തകളും വന്നിരുന്നു. താനും സുചിത്രയും വളരെ അടുത്ത സുഹൃത്തുക്കളാണ്, എന്നത് മാത്രമാണ് തങ്ങൾക്കിടയിലെ ആകെ ഉള്ള ബന്ധം. ഷോ കഴിഞ്ഞു പോയതിന് ശേഷം ഇപ്പൊഴും ഇടക്കിടെ വിളിക്കാറുണ്ട്. ബിഗ് ബോസിന് ശേഷം പല വാർത്തകളും കാണുമ്പോൾ സുചിത്രയ്ക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നു . ആദ്യമൊക്കെ ആ വാര്‍ത്തകള്‍ കണ്ടപ്പോൾ താനും വല്ലാതെ വിഷമിച്ചിരുന്നു . എന്നാൽ ഇപ്പോൾ ഈ വാർത്തകളൊക്കെ താനും സുചിത്രയും അങ്ങോട്ടുമിങ്ങോട്ടും അയച്ച് ചിരിക്കുകയാണ് ചെയ്യാറുള്ളതെന്ന് അഖില്‍ പറയുന്നു. ഇപ്പോൾ തന്റെയും സുചിത്രയുടെയും പേരില്‍ അത്തരത്തിലുള്ള വാർത്തകൾ ഒന്നും അങ്ങനെ ഉണ്ടാകാറില്ല എന്ന് അഖിൽ പറയുന്നു. ബിഗ് ബോസ്സ് എന്ന ഷോയില്‍ നിരവധി എഡിറ്റേഴ്സ് ഉണ്ട്. രണ്ട് ഷോ രണ്ട് സ്ഥലത്ത് നടന്നതാണെങ്കിൽ പോലും അവർ അതെല്ലാം കൂട്ടിച്ചേർത്ത് ഒരു വീഡിയോ ഇറക്കുമെന്ന് അഖിൽ കൂട്ടിച്ചേര്‍ത്തു.