എയ്ഡ്സ് വന്നതുപോലെയായിരുന്നു അവരുടെ എല്ലാവരുടെയും പെരുമാറ്റം… ബഞ്ചിൽ ഒറ്റയ്ക്കിരുന്ന് പഠിക്കേണ്ടി വന്നു…. ജുവൽ മേരി

തൻറെ ജീവിതത്തിൽ ഉണ്ടായ പ്രണയ പരാജയത്തെ കുറിച്ച് നടിയും  അവതാരകയും ആയ ജുവൽ മേരി അടുത്തിടെ തുറന്നു പറയുകയുണ്ടായി. തന്‍റെ പ്രണയം എന്തുകൊണ്ടാണ് പൂർണ്ണതയിൽ എത്താതെ പോയത് എന്നതിനെക്കുറിച്ചും അവർ വിശദീകരിച്ചു.

തനിക്കുണ്ടായിരുന്ന സ്നേഹത്തിൻറെ നാലിൽ ഒരു അംശം എങ്കിലും സ്നേഹം അയാൾക്ക് തന്നോടു ഉണ്ടായിരുന്നെങ്കിൽ എന്ന് ജുവൽ മേരി പറയുന്നു. ശരിക്കും അയാൾ തന്നെ തേച്ച് ഒട്ടിച്ചു കളഞ്ഞുവെന്ന് ജുവല്‍ മേരി വിശദീകരിക്കുന്നു. അന്ന് ശരിക്കും മാനസികമായി തകർന്നു പോയി. സ്കൂളിൽ പഠിക്കുന്ന സമയം ആയിരുന്നു , അന്ന് പ്രണയത്തിന്റെ പേരില്‍ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തി. ഒടുവിൽ തനിക്ക് ആ സ്കൂളിൽ നിന്ന് തന്നെ മാറി പോകേണ്ടതായി വന്നുവെന്ന് നടി പറയുന്നു.

Screenshot 361

അന്നത്തെ കാലത്ത് പ്രണയം എന്ന് പറയുന്നത് തന്നെ ഒരു വലിയ സംഭവമാണ്. എയ്ഡ്സ് വന്നതുപോലെ ആയിരുന്നു എല്ലാവരുടെയും പെരുമാറ്റം. ബഞ്ചിൽ ഒറ്റയ്ക്കിരുന്ന് പഠിക്കേണ്ടി വന്നു . അങ്ങനെയാണ് താന്‍ ആ സ്കൂൾ മാറിയത്. അത് ഇപ്പോൾ ആലോചിക്കുമ്പോൾ , അന്നത്തെ ആ  13 വയസ്സുകാരി ആയ തന്നോട് ഭയങ്കര സ്നേഹമായിരുന്നെന്ന് ജുവൽ മേരി പറയുന്നു.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു ചേട്ടനോട് വലിയ ഇഷ്ടമായിരുന്നു. കുറച്ചു നാള്‍ ആ ചേട്ടൻറെ പുറകെ നടന്നു. അപ്പോഴാണ് ആരോ പറഞ്ഞത് ആ ചേട്ടന് വേറൊരു കാമുകി ഉണ്ടെന്ന്. അത് കേട്ടപ്പോൾ വല്ലാതെ തകർന്നു പോയി. പിന്നീട് കുറച്ചുനാൾ വല്ലാത്ത പ്രണയ നിരാശ്യമായിരുന്നു തനിക്കെന്ന് ജൂവൽ മേരി പറഞ്ഞു.