ആരൊക്കെ വിളിച്ചാലും ഇനി ബിഗ് ബോസിലേക്ക് പോകില്ല… അതിന് ചില കാരണങ്ങളുണ്ട്…. മഞ്ജു സുനിച്ചൻ…

ഇനി തന്നെ ബിഗ് ബോസിലേക്ക് വിളിച്ചാൽപ്പോലും പോകില്ലെന്ന് മഞ്ചൂ സുനിച്ചൻ. ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ഇനീ ബിഗ് ബോസിലേക്ക് പോകാതിരിക്കാൻ ചില കാരണങ്ങളുണ്ട്. ഒന്നാമത് തനിക്ക് അന്ന് സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല. വാടകയ്ക്ക് ആയിരുന്നു താമസിച്ചിരുന്നത്. വാടക തന്നെ പ്രതിമാസം നല്ലൊരു തുക വേണമായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തമായി ഒരു വീട് വേണം എന്നതായിരുന്നു ആഗ്രഹം. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി പോയതാണ്. ഒരു ചെറിയ വീട് വയ്ക്കാനുള്ള പണം ബിഗ്ബോസിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

അതുകൊണ്ട് ഇനി ഒരു വീടിനു വേണ്ടി പോകേണ്ട ആവശ്യമില്ല. മറ്റ് കടങ്ങളും ലൊന്നുമൊക്കെ എങ്ങനെയെങ്കിലും ജോലി ചെയ്തു തീർക്കാൻ സാധിക്കും. എന്ന് ഇപ്പോൾ തന്റെ ചുറ്റും സുനിച്ചനും മകനും അപ്പനും അമ്മയും എല്ലാവരും ഉണ്ട്. അതുപോലെയൊക്കെ തന്നെയായിരിക്കും ബിഗ് ബോസ് ഹൗസിനുള്ളിൽ എന്ന് വിചാരിച്ചാണ് പോയത്. അതിനുള്ളിൽ ചെന്നപ്പോഴാണ് ഇത് തനിക്ക് പറ്റിയ പണിയല്ല എന്ന് മനസ്സിലാക്കുന്നത്. കുറച്ച് ആളുകളുടെ കൂടെ താമസിക്കണം എന്ന് മാത്രമേ മുൻപ് അറിയാമായിരുന്നുള്ളൂ. ഇത്രത്തോളം കടമ്പകൾ ഉണ്ടെന്ന് അതിൻറെ ഉള്ളിൽ എത്തിയപ്പോഴാണ് മനസ്സിലാകുന്നത്. ഇനി ഒരിക്കൽ കൂടി ആ അനുഭവത്തിലൂടെ കടന്നു പോകാൻ പറ്റില്ല.

Screenshot 341

അത്രത്തോളം ആഗ്രഹിച്ചല്ല അതിൻറെ ഉള്ളിലേക്ക് പോയത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ബിഗ് ബോസിലേക്ക് പോയത്. ഹൗസിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ശരിക്കും എന്താണ് ഈ ഗെയിം എന്ന് മനസ്സിലാക്കുന്നത്. ഹൗസിനുള്ളിൽ ആര് വിഷമിച്ചാലും തനിക്ക് വല്ലാത്ത വിഷമം വരുമായിരുന്നു. അവർ മത്സരിക്കുകയാണെന്ന് പലരും പറഞ്ഞെങ്കിലും അതൊന്നും താൻ കാര്യമാക്കിയില്ലന്നു മഞ്ജു സുനിച്ചൻ പറയുന്നു.