എന്നെ എല്ലാവരും സന്തൂർ മമ്മി എന്നാണ് വിളിക്കുന്നത്… സീരിയൽ താരം അഞ്ചു നായര്‍…..

മിനി സ്ക്രീനിലൂടെ മലയാളത്തില്‍ നിരവധി താരോദയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരെയൊക്കെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് പൊതുവേ മലയാളികള്‍ കാണുന്നത് . അത്തരത്തില്‍ മൌന രാഗം എന്ന സീരിയലിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അഞ്ചു നായർ . ബിഗ് സ്ക്രീനിലൂടെയാണ് അഞ്ചു തന്റെ കരിയർ ആരംഭിക്കുന്നത് എങ്കിലും പിന്നീട് അവര്‍ കൂടുതൽ സജീവമാകുന്നത് മിനി സ്ക്രീനിലൂടെയാണ് . വെള്ളാരം കുന്നിലെ വെള്ളിമൂങ്ങകള്‍ എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട്  കാട്ടുമാക്കാൻ , പഞ്ചവർണ്ണ തത്ത എന്നീ സിനിമകളിൽ അഞ്ചു അഭിനയിച്ചു. സൂര്യ ടിവിയിലെ പ്രശസ്തമായ അയലത്തെ സുന്ദരി എന്ന സീരിയലിലൂടെയാണ് അഞ്ചു മിനി സ്ക്രീനിലേക്ക് കടന്നു വരുന്നത് . അഞ്ജുവിനെ പൊതുവേ സന്തൂർ മമ്മി എന്നാണ് വിളിക്കുന്നത്.

Screenshot 340
ഇപ്പോഴിതാ  തനിക്ക് 47 വയസ്സുണ്ടെന്ന് അഞ്ചു പറയുന്നു . 21 വയസ്സുള്ള ഒരു മകനുണ്ട്. എന്നാല്‍ തന്നെ ലൊക്കേഷനില്‍ ഉള്ളവര്‍ പോലും സന്തൂർ മമ്മി എന്നാണ് വിളിക്കുന്നതെന്ന് അഞ്ജു പറയുന്നു. അത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നാറുണ്ട് എന്ന് അഞ്ചു പറയുന്നു. ഇങ്ങനെ കേള്‍ക്കുമ്പോള്‍ അത് ആസ്വദിക്കാത്തതായി ആരാണ് ഉള്ളതെന്ന് അഞ്ചു ചോദിക്കുന്നു.  

രണ്ട് ആൺകുട്ടികളും ഭർത്താവും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് അഞ്ചുവിന്റേത് . ഒരു മകൻ നാട്ടിലുണ്ട് മറ്റൊരു മകൻ വിദേശത്താണ് പഠിക്കുന്നത് . അഭിനയ ജീവിതത്തിൽ എല്ലാ പിന്തുണയുമായി ഭർത്താവ് ഒപ്പമുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിത ആയതുകൊണ്ടാണ് താന്‍ മുതിര്‍ന്ന കുട്ടികളുടെ അമ്മയായതെന്ന് അഞ്ചു പറയുന്നു.