ഉണ്ണി അത് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി… ഉണ്ണി മുകുന്ദനെ കുറിച്ച് ടോവിനോ തോമസ്…

ഇന്ന് മലയാളത്തിൽ വലിയ താരമൂല്യമുള്ള രണ്ട് യുവ താരങ്ങളാണ് ഉണ്ണി മുകുന്ദനും ടോവിനോ തോമസും. രണ്ടുപേരും സ്വന്തം പ്രയത്നം കൊണ്ട് മലയാള സിനിമയിൽ നേട്ടങ്ങള്‍ കൈവരിച്ച കലാകാരന്മാരാണ്. 2016ല്‍  ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു സ്റ്റൈൽ. ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ആയിരുന്നു നായക വേഷം ചെയ്തത്. ടോവിനോ ആയിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ 2023 ആയപ്പോഴേക്കും രണ്ടുപേരും മലയാളത്തിലെ തിരക്കുള്ള താരങ്ങളായി മാറി. ഉണ്ണി മുകുന്ദന്റെ ഒപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള അനുഭവം ഒരു അഭിമുഖത്തിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെ ടോവിനോ പറയുകയുണ്ടായി.

ആ ഷൂട്ടിംഗ് സമയങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം താനും ഉണ്ണി മുകുന്ദനും ഒന്നിച്ചിരിക്കുക പതിവായിരുന്നുവെന്ന് ടോവിനോ പറയുന്നു. തനിക്ക് മധുരം വളരെ ഇഷ്ടമുള്ള വ്യക്തിയാണ്. എന്നാൽ ഉണ്ണി കടുത്ത ഡയറ്റിങ്ങിൽ ആയിരിക്കും. അന്ന് തനിക്ക് കുറച്ചു വയറൊക്കെ ഉണ്ടായിരുന്നു. ഇടയ്ക്ക് ഉണ്ണിയോട് ചിക്കന്‍ ഫ്രൈ വേണോ എന്നു ചോദിക്കാറുണ്ടെങ്കിലും ഉണ്ണി അത് കഴിക്കാറില്ല.  കടുത്ത ഡയറ്റിൽ ആയതുകൊണ്ട് തന്നെ താൻ എത്ര പ്രലോഭിപ്പിക്കാൻ ശ്രമിച്ചാലും ഉണ്ണി അതൊന്നും കഴിക്കില്ലായിരുന്നുവെന്ന് ടോവിനോ പറയുന്നു.

Screenshot 335

അങ്ങനെയിരിക്കെ ഒരു ദിവസം ആരോ സെറ്റിൽ രസഗുള വാങ്ങി കൊണ്ടുവന്നു. ആ രസഗുള എത്ര കഴിച്ചിട്ടും തനിക്ക് കൊതി മാറുന്നുണ്ടായിരുന്നില്ല. താൻ അതിൻറെ പഞ്ചസാരപ്പാനി കഴിക്കാൻ നോക്കുമ്പോൾ ഉണ്ണി വിളിച്ചു പറഞ്ഞു,  കഴിക്കല്ലേടാ കലോറി ആണെന്ന്.

താൻ ഉണ്ണിയെ ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഒരു സഹ ബോഡി ബിൽഡറോടുള്ള സ്നേഹം മൂലം ഉണ്ണി തന്നോട് ഭക്ഷണം കഴിക്കരുത് എന്ന് പറയുകയായിരുന്നു. അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. അപ്പോൾ തന്നെ താൻ ഉണ്ണി മുകുന്ദന്റെ അടുത്തു നിന്നും ചിക്കൻ ഫ്രൈ മാറ്റി വെച്ചു. ചെയ്തത് തെറ്റായിപ്പോയി എന്ന് മനസ്സിലാക്കിയെന്ന് ടോവിനോ പറയുന്നു.