എന്റെ അന്‍പപതാമത്തെ വയസ്സില്‍ നിക്കര്‍ ഇട്ടു നടക്കണമെന്ന് തോന്നിയാല്‍ അതിടും… മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിച്ചു കൊണ്ടിരുന്നാൽ ഒരു കാര്യവും ചെയ്യാൻ കഴിയില്ല… അഭയ ഹിരണ്‍മയി

ഡ്രസ്സ് എന്നുപറയുന്നത് തന്നെ ഓരോരുത്തരുടെയും കംഫർട്ട് അനുസരിച്ചുള്ളതാണെന്ന് അഭയാ ഹിരണ്‍മയി. പ്രമുഖ ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ടീഷർട്ടും ഷോട്ട്സുമാണ് ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ഡ്രസ്സ്. ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കുക എന്നത് ഒരു സദാചാരത്തെയും ബാധിക്കുന്ന പ്രശ്നമല്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. അതിനെ എങ്ങനെയാണ് ചോദ്യം ചെയ്യാൻ കഴിയുക , അത് മറ്റുള്ളവർ എപ്പോഴും ചിന്തിക്കേണ്ട കാര്യമാണ്.

മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിച്ചു കൊണ്ടിരുന്നാൽ ഒരു കാര്യവും ചെയ്യാൻ കഴിയില്ല. അങ്ങനെ ചിന്തിച്ചിരുന്നാൽ സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ പറ്റില്ല. എത്ര ഫാമിലി ഉണ്ടെന്നു പറഞ്ഞാൽ പോലും ജീവിതം എന്നത് തനിച്ച് ഉണ്ടാക്കി കൊണ്ടുവരേണ്ട ഒരു കാര്യം തന്നെയാണെന്ന് അഭയ പറയുന്നു. ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യണം. മറ്റുള്ളവരെ വേദനിപ്പിക്കാൻ ശ്രമിക്കാതിരിക്കുകയാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. ധരിക്കുന്ന ഡ്രസ്സ് റിവീലിങ് ആണോ അല്ലയോ എന്നതൊന്നും ആരെയും ബാധിക്കുന്ന വിഷയമല്ല.

Screenshot 319

താൻ ഒരു ഡ്രസ്സ് ഇട്ടു പുറത്തേക്ക് ഇറങ്ങുമ്പോൾ അമ്മ അതിനെക്കുറിച്ച് ചോദിക്കാറുണ്ട്. ഇപ്പോഴും ആ ഒരു കാര്യത്തിൽ വളരെ ബോധെര്ഡ് ആണ് അമ്മ. എന്നാൽ താന്‍ ഏത് ഡ്രസ്സ് ഇട്ടാലും നല്ലതായിരിക്കും എന്ന് അറിയാവുന്ന വ്യക്തിയാണ് അമ്മ. താൻ കുടുംബവുമായി വളരെയധികം ചേർന്നുനിൽക്കുന്ന വ്യക്തിയാണ്. 

ബോധം വച്ച കാലം മുതൽ തന്നെ ഷോട്ട്സ് ഇടാൻ തുടങ്ങിയതാണ്. വളരെ റിവീലിങ് ആയ വേഷം ധരിച്ചിട്ടുണ്ട്. അന്നും കുറെ പേർ കുറ്റം പറഞ്ഞിട്ടുണ്ട്.. ഇന്ന് കുറ്റം പറയുന്ന ആളുകളുടെ വ്യാപ്തി കൂടിയിട്ടുണ്ട്. അത് ഒരു വലിയ ജനസമൂഹമായി മാറിയിട്ടുണ്ട്. എല്ലാകാലത്തും ഡ്രസ്സിങ്ങിനെ കുറിച്ച് മോശം പറയാൻ ആളുകൾ ഉണ്ടാകും. സാരി ഉടുത്താലും കുറ്റം പറയും. ഇതൊന്നും ശ്രദ്ധിക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ലത്. 50ആം വയസ്സില്‍ ഷോര്‍ട്ട്സ് ഇടാന്‍ തോന്നിയാല്‍ അതിടുമെന്നും അഭയ കൂട്ടിച്ചേര്‍ത്തു.