ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മാസ് സംവിധായകനായ ഷാജി കൈലാസ് ചലച്ചിത്ര ലോകത്തേക്ക് മടങ്ങി വന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. കടുവയുടെ വന്‍ വിജയമായതോടെ തൊട്ടടുത്ത ചിത്രവും ഷാജി കൈലാസ് പൃഥ്വിരാജിനേ നായകനാക്കി ഒരുക്കി. കാപ്പ എന്ന ഈ ചിത്രവും വിജയം ആവർത്തിച്ചു. തുടർച്ചയായി രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജിനെ നായകനാക്കി അണിയിച്ചൊരുക്കി അദ്ദേഹം വിജയം കൊയ്തത്. ഈ രണ്ടു ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ എലോൺ ആണ് ഇനി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം. ഇത് കൂടാതെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഷാജി കൈലാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇനിയുള്ള തൻറെ ഫ്യൂച്ചർ പ്ലാൻ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
വളരെ പ്രത്യേകത നിറഞ്ഞ പാറ്റേണിൽ ഉള്ള ചിത്രം ആയിരിക്കണം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കേണ്ടത് എന്ന് ഷാജി കൈലാസ് പറയുന്നു. പൃഥ്വിരാജിന് നായകനാക്കി തുടർച്ചയായി 2 സിനിമകൾ എടുത്തു. അതുകൊണ്ട് ഇനി ഉടനെ അദ്ദേഹത്തെ വെച്ച് ഒരു ചിത്രം പ്ലാൻ ചെയ്യുന്നില്ല എന്നാണ് ഷാജി കൈലാസ് പറയുന്നത്. ഇനി ഒരു വർഷം കഴിഞ്ഞ് മാത്രമേ പൃഥ്വിരാജുമായി ഒരുമിച്ച് ഒരു ചിത്രത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂയെന്ന് അദ്ദേഹം പറയുന്നു.
പൊതുവേ കാര്യമായി ഹോംവർക്ക് ചെയ്തതിനു ശേഷം സിനിമ എടുക്കുന്ന രീതി ഇല്ല. ആവശ്യപ്പെടുന്ന സ്ഥലം സിനിമയുടെ ചിത്രീകരണത്തിന് ലഭിക്കാത്ത പക്ഷം കിട്ടുന്ന സ്ഥലം കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്ന വ്യക്തിയാണ് താൻ. സ്വയം മാറാൻ വളരെ എളുപ്പമാണ്. അങ്ങനെ മാറിയില്ലെങ്കിൽ വീട്ടിലിരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.