ഞാൻ വലിയൊരു കുടുംബത്തിൽ നിന്നാണ് വരുന്നത്.. വലിയ പൊസിഷനിൽ ഇരിക്കുന്ന വ്യക്തിയാണ് ഞാന്‍… പണക്കാരൻ ആണെങ്കിൽ സുഖമാണ് എന്നാണ് എല്ലാവരും വിചാരിക്കുന്നത്… ബാല…

തമിഴിൽ നിന്നും മലയാളത്തിലെത്തി നിരവധി വിജയങ്ങൾ സ്വന്തമാക്കിയ നാടനാണ് ബാല. താരത്തിന്റെ വ്യക്തി ജീവിതം മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഉണ്ണി മുകുന്ദൻ തനിക്ക് പ്രതിഫലം നൽകിയില്ല എന്ന ആരോപണം ഉന്നയിച്ച് ബാല രംഗത്ത് വന്നത് വലിയ ചർച്ചയായി മാറിയിരുന്നു. എന്നാൽ ബാലയുടെ ഈ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് പണം നൽകിയതിന്റെ തെളിവ് സഹിതം കാണിച്ച് ഉണ്ണി മുകുന്ദൻ വാർത്ത സമ്മേളനം നടത്തിയപ്പോൾ ബാല പ്രതിരോധത്തിനായി. പിന്നീട് ബാല നൽകിയ വിശദീകരണങ്ങൾ ഒന്നും മലയാളി പ്രേക്ഷകർ സ്വീകരിച്ചില്ല എന്നതാണ് വാസ്തവം. 

കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ അഭിമുഖങ്ങളൊന്നും ബാലയുടേതായി  പുറത്തു വന്നിട്ടില്ല. എന്നാൽ ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത് ഒരു മാധ്യമത്തിന് ബാല നൽകിയ അഭിമുഖത്തിന്റെ ചില പ്രസക്ത ഭാഗങ്ങൾ ആണ്. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചാണ് അദ്ദേഹം ഈ അഭിമുഖത്തില്‍ മനസ്സ് തുറന്നത്.

Screenshot 309

കലാകാരന്മാര്‍ ആരും നോർമലായിട്ടുള്ള വ്യക്തികൾ അല്ലന്നു ബാല പറയുന്നു. കലാകാരന്‍ എന്ന് പറയുമ്പോൾ തന്നെ വളരെ ഇമോഷണൽ ആയിരിക്കും. വളരെ വർഷങ്ങൾക്കു ശേഷമാണ് മീഡിയയിൽ എത്തുന്നത്. അപ്പോൾ താൻ എത്രത്തോളം ഉപദ്രവം സഹിച്ചിട്ടുണ്ടാവും എന്ന് ബാല ചോദിക്കുന്നു. താന്‍ പറയുന്നത് കട്ട് ചെയ്യാതെ ഇടണം. തന്റെ വീട് വളഞ്ഞു ആക്രമിക്കാൻ ആളുകൾ വന്നിട്ടുണ്ട്. നിയമത്തിന്റെ പേര് പറഞ്ഞാണ് അന്ന് അങ്ങനെ ചെയ്തത്. അപ്പോഴൊക്കെ നിശബ്ദനായിരുന്നു.

താൻ വരുന്നത് വളരെ വലിയ ഒരു കുടുംബത്തിൽ നിന്നാണ്. വലിയൊരു പൊസിഷനിലാണ് ഇരിക്കുന്നത്. അത് കൊണ്ട് സാരമില്ല. എന്നാൽ ഇത് ഒരു സാധാരണ മനുഷ്യനാണ് സംഭവിക്കുന്നതെങ്കിൽ അയാൾ തൂങ്ങിമരിക്കും. എല്ലാവർക്കും ഒരു വിചാരമുണ്ട് പണക്കാരൻ ആയാൽ സുഖമാണ് എന്ന്. അങ്ങനെയാണെങ്കിൽ എന്തിനാണ് സുഷാന്ത് സിംഗ് മരിച്ചതെന്ന് ബാല ചോദിക്കുന്നു. സുഷാന്ത് സിംഗിന് താങ്ങാൻ പറ്റാത്ത ഒരു വിഷമം മനസ്സിൽ ഉണ്ടായിരുന്നു. ഒരുപക്ഷേ ഒരാളെങ്കിലും തന്‍റെ പ്രശ്നം മനസ്സിലാക്കാൻ ശ്രമിക്കുമെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിൽ അത്തരമൊരു തീരുമാനം അദ്ദേഹം എടുക്കില്ലായിരുന്നു എന്ന് ബാല അഭിപ്രായപ്പെട്ടു.