മുകേഷ് സ്പീക്കിംഗ് എന്ന ചാനലിലൂടെ സിനിമാ വിശേഷങ്ങളും തമാശകളും ഒക്കെ നടൻ മുകേഷ് ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. മുകേഷിന്റെ കഥ പറച്ചിലുകൾക്ക് വലിയ ആരാധകരാണ് ഉള്ളത്. ടിപി മാധനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഈ തമാശ അദ്ദേഹം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്. വളരെ വർഷങ്ങളായി ഭാര്യയുമായി വേർപിരിഞ്ഞു നിൽക്കുകയാണ് ടി പി മാധവൻ. അദ്ദേഹം ഒറ്റയ്ക്കുള്ള ജീവിതമാണ് നയിക്കുന്നത്. എറണാകുളത്ത് ലോട്ടസ് ക്ലബ് എന്ന പേരിൽ ഒരു ക്ലബ് ഉണ്ട്. അദ്ദേഹം അവിടുത്തെ മെമ്പറാണ്. അതിനു സമീപത്തു തന്നെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇത്രയും നല്ല മനുഷ്യനായത് കൊണ്ട് ഒരു കല്യാണം കഴിക്കണമെന്നും പ്രായമായതുകൊണ്ട് ഒരു കൂട്ട് വേണമെന്നും പറഞ്ഞ് താൻ അദ്ദേഹത്തെ ഇളക്കാറുണ്ട്. അത് നടക്കില്ല മോനെ എന്ന് പറഞ്ഞ് അദ്ദേഹം ഒഴിയുകയും ചെയ്യും.
എന്നാല് ഒരു ദിവസം അദ്ദേഹത്തിന് ഒരു നല്ല ആലോചന വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഇത് നല്ല ആലോചനയാണ് എന്ന് പറയാൻ കാരണം ഈ വിവാഹം കഴിഞ്ഞാൽ ആ പെൺകുട്ടിക്കാണ് നല്ലതെന്ന് എന്നതുകൊണ്ടാണ് എന്ന് അദ്ദേഹത്തിനെ പറഞ്ഞു വിശ്വസിച്ചു. തന്നെ വിവാഹം കഴിച്ചാൽ ലോകത്ത് ഏതെങ്കിലും പെൺകുട്ടിക്ക് ലാഭം വരുമോ എന്നായിരുന്നു അതിന് ടിപി മാധവൻ മറുപടിയായി ചോദിച്ചത്. എന്നാൽ ഏതെങ്കിലും ഒരു പെൺകുട്ടി അല്ലെന്നും വളരെ സുന്ദരിയായ ഒരു പെൺകുട്ടിയാണ് അവർ എന്നും ടി പി മാധവനെ വിവാഹം കഴിച്ചാൽ അവർക്കാണ് ലാഭമൊന്നും മുകേഷ് പറഞ്ഞു. അതുകൊണ്ട് വീട്ടുകാർ കല്യാണം ആലോചിക്കാൻ തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്നും പറഞ്ഞു. ആരാണ് ആള് എന്ന് ചോദിച്ചപ്പോൾ ഹീറോയിനായിട്ട് അഭിനയിക്കുന്ന നടിയാണ്. പേര് കാവ്യ മാധവൻ എന്ന് പറഞ്ഞു.
ഉടനെ അദ്ദേഹം കാവ്യ മാധവനു തന്നെ കെട്ടിയാൽ എന്ത് ലാഭം എന്ന് ചോദിച്ചു. വേറൊരാളെ കല്യാണം കഴിച്ചാൽ കാവ്യ മാധവന് സർട്ടിഫിക്കറ്റിലുള്ള പേര് മാറ്റണം. ടിപി മകനെ കല്യാണം കഴിച്ചാൽ കല്യാണശേഷവും കാവ്യ മാധവൻ തന്നെ. അപ്പോൾ അവർക്കല്ലേ ലാഭം എന്ന് താൻ തമാശ രൂപേണ പറയുകയുണ്ടായി. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു പുസ്തകം എടുത്തു തന്നെ അടിക്കുകയും മൂന്നുനാല് ചീത്ത വിളിക്കുകയും ചെയ്തുവെന്ന് മുകേഷ് പറയുന്നു.