ഉണ്ണിയുടെ എല്ലാ സമയത്തും ഒപ്പം നിന്ന് ആള് എന്ന നിലയിൽ ഉണ്ണിയുടെ ഈ വളർച്ച ഒരുപാട് അഭിമാനം തരുന്നു… മനസ്സിലുള്ള അയ്യപ്പൻറെ രൂപം ഉണ്ണിയുടെ രൂപമായി മാറി… മാളികപ്പുറത്തെ പ്രശംസിച്ചു സ്വാസിക…

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഈ ചിത്രം കണ്ട അനുഭവം പങ്കു വച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോഴിതാ ചിത്രം കണ്ടതിനെക്കുറിച്ച് അവതാരകയും നടിയുമായ സ്വാസിക കുറിപ്പ് പങ്ക് വച്ചു. ഫേസ്ബുക്കിലാണ് ചിത്രം അവര്‍ അനുഭവം പങ്ക്  വച്ചത്. 

തിയേറ്ററിൽ ഉണ്ണി മുകുന്ദന് കിട്ടുന്ന പ്രേക്ഷക സ്വീകാര്യതയെ അതിശയത്തോടുകൂടിയാണ് എല്ലാവരും നോക്കി കാണുന്നതെന്ന് മാസിക പറയുന്നു. അതിൽ ഒരു അതിശയവും തോന്നുന്നില്ല. തനിക്ക് മാത്രമല്ല ഉണ്ണിയെ അറിയാവുന്ന ആർക്കും അതിൽ അതിശയം ഉണ്ടാകാൻ സാധ്യതയില്ല. അത്രത്തോളം ഡെഡിക്കേഷനോടും പാഷനോടും കൂടി സിനിമയെ സമീപിക്കുന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. ഒരിക്കൽ ഇതുപോലെ ഉണ്ണിയെ മലയാളികൾ നെഞ്ചോട് ചേർത്തു വയ്ക്കുമെന്ന് ഉറപ്പായിരുന്നു. നാലു വർഷം മാളികപ്പുറമായ താൻ പഴയ ഓർമ്മകളിലേക്ക് തിരികെ പോയി. ഉണ്ണിയോടും സംവിധായകൻ വിഷ്ണുവിനോടും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയോടും സ്വാസിക അതിന് നന്ദി അറിയിക്കുന്നു. മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് നന്ദിയുണ്ടെന്നും അവർ കുറിച്ചു.

Screenshot 283

നാളികപ്പുറം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പൻറെ രൂപം ഉണ്ണിയുടെ രൂപമായി മാറി. ഈ ചിത്രത്തിലെ പ്രകടനത്തിന് ബാലതാരങ്ങൾക്ക് സ്റ്റേറ്റ് അവാർഡോ നാഷണൽ അവാർഡോ ഉറപ്പാണ്. ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയിൽ ഉണ്ണിയുടെ വളർച്ച ഒരുപാട് അഭിമാനം തരുന്നതായും സ്വാസിക കുറിച്ചു.