കലോത്സവ വേദിയിൽ ഭക്ഷണം ഉണ്ടാക്കുന്നതിന് തനിക്ക് ഭയമാണെന്നും അതുകൊണ്ടുതന്നെ ഇനിമുതൽ ആ ദൗത്യം ഏറ്റെടുക്കാൻ തയ്യാറല്ലെന്നും പഴയിടം മോഹനൻ നമ്പൂതിരി കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ഭക്ഷണത്തിൽ മതവും വർഗീയതയും കലർത്തിയത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും അതുകൊണ്ടുതന്നെ ഇനിമുതൽ കലോല്‍സവ വേദികളിൽ ഭക്ഷണം പാചകം ചെയ്യാൻ തയ്യാറല്ലെന്നും അദ്ദേഹം നിലപാടെടുത്തു. പഴയിടത്തിന്റെ ഈ പ്രസ്താവനയിൽ പ്രതികരണം അറിയിച്ചു ഷിംന അസീസ് സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി. ഇനിമുതൽ കലോത്സവ വേദിയിലേക്ക് ഇല്ലെന്ന് പറഞ്ഞ് പഴയിടം ഇങ്ങനെ ദുഃഖം കടിച്ചമർത്തേണ്ട ആവശ്യമില്ലന്ന് ഷിംന പറയുന്നു.
നമ്മുടെ കലോത്സവ വേദികളിൽ വിവിധ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ ഫുഡ് സ്റ്റാളുകൾ ക്രമീകരിക്കുന്ന രീതിയിലേക്ക് മാറണം. നമ്മൾ പഴയ കാര്യങ്ങളില്‍ തന്നെ ഒതുങ്ങുന്നതിനു പകരം പുതിയ ഇടങ്ങൾ തേടുന്നതിനു കൂടി ഈ വേദികൾ ഉപയോഗപ്പെടുത്തണം. സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറിപ്പിലൂടെ ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പഴയിടത്തിന് നേരെ നടക്കുന്ന അജണ്ടകളെ ഒരുതരത്തിലും താൻ അംഗീകരിക്കുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു. നമ്മുടെ കലോത്സവ വേദികളിൽ വിവിധ ഫുഡ് സ്റ്റാളുകൾ ക്രമീകരിക്കുന്ന രീതിയിലേക്ക് മാറണം. അപ്പോൾ നോൺവെജ് വേണ്ടവർക്ക് അത് കഴിക്കാം അത് വേണ്ടാത്തവർക്ക് ഒഴിവാക്കുകയും ചെയ്യാം.
ഓരോ സ്ഥലത്തെയും തനത് രുചികൾ ആസ്വദിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഈ വേദികൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം. ഭക്ഷണം കഴിക്കാൻ അല്ല വരുന്നത് എന്ന് വെറുതെ പറയാമെങ്കിലും ആടിപ്പാടി നടക്കുന്ന മക്കൾക്ക് വേഗം ഭക്ഷണം കഴിക്കുന്നതിനും വയറു നിറയ്ക്കുന്നതിനും സദ്യ എന്ന ഒരു ചോയ്സ് മാത്രം ഉള്ളതുകൊണ്ടാണ് പലരും അതിൽ മാത്രം ഒതുങ്ങിപ്പോകുന്നത്. അതിന് പകരം കലോത്സവം പോലെ ഒരു വേദിയിൽ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ നൽകാൻ കഴിഞ്ഞാൽ അത് ഇരട്ടി മധുരമായി മാറും. അതിലൂടെ വ്യത്യസ്തമായ സംസ്കാരങ്ങളും രുചികളും കലാമാങ്കത്തിലൂടെ പ്രദർശിപ്പിക്കാനും ആഘോഷിക്കാനും കഴിയും. മേളകൾക്ക് ഭക്ഷണവും നിറം പകരണം. പഴയ കാര്യങ്ങൾ തന്നെ ഒതുങ്ങുന്നതിനു പകരം പുതിയ ഇടങ്ങൾ കൂടി തേടാൻ വേദികൾ ഉപയോഗപ്പെടുത്തണമെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിൽ അവര്‍ ചൂണ്ടിക്കാട്ടി.