കാശ് വാങ്ങിയാണ് ചെയ്തതെന്ന് പറഞ്ഞപ്പോൾ ഫീലായി… ഇങ്ങനെ ഒരു അസുഖം വന്നു കഴിയുമ്പോൾ പിന്നെ വല്ലാത്ത ടെൻഷൻ ആയിരിക്കും.. എല്ലാ ദൈവത്തെയും വിളിക്കാൻ തോന്നും.. ധന്യ മേരി വർഗീസ്

ആലപ്പുഴയിൽ പ്രവർത്തിച്ചുവരുന്ന കൃപാസനം എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് നടി ധന്യ സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. കൃപാസനത്തിന്റെ കയ്യിൽ നിന്നും പണം വാങ്ങി സാക്ഷ്യം പറഞ്ഞു എന്നതായിരുന്നു നടിക്കെതിരെ ഉയർന്ന പ്രധാനപ്പെട്ട വിമർശനം. ഇതുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി തന്റെ നയം വ്യക്തമാക്കുകയുണ്ടായി.

സാക്ഷ്യം പറഞ്ഞപ്പോൾ ഡേറ്റ് മാറിപ്പോയതിനെക്കുറിച്ച് അന്നേ ശ്രദ്ധിച്ചിരുന്നു. അവർ അത് എടുത്ത് യൂട്യൂബിലിട്ട് അതിലൂടെ ലക്ഷക്കണക്കിന് ആളുകൾ ഇത് കാണുമെന്ന് അന്ന് പ്രതീക്ഷിച്ചില്ല. എന്നാൽ പിന്നീട് ട്രോൾ വന്നപ്പോൾ ആണ് മനസ്സിലാകുന്നത് ഡേറ്റ് അല്ല മറിച്ച് അവിടെ പോയതാണ് പ്രധാനപ്പെട്ട പ്രശ്നം എന്ന്. കൃപാസനം പോലെ ഒരിടത്തു നിന്നും താൻ പണം വാങ്ങി ചെയ്യേണ്ട കാര്യമില്ല. താന്‍ ഒരു  വിശ്വാസിയാണെന്ന് എല്ലാവർക്കും അറിയാം. ഒരു വിശ്വാസിയും അങ്ങനെ ചെയ്യില്ല. അത് വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ കാശ് വാങ്ങിയിട്ട് ചെയ്തു എന്ന് പറഞ്ഞപ്പോൾ വല്ലാത്ത ഫീൽ ആയി. അതിനുശേഷം ആണ് കൃപാസനത്തെ കുറിച്ച് കൂടുതൽ നെഗറ്റീവ് കാര്യങ്ങൾ കേൾക്കുന്നത്.

Screenshot 266

2020ലാണ് അമ്മയ്ക്ക് കാൻസർ വരുന്നത്. എന്നാൽ താൻ കൃപാസനത്തിൽ പോയത് അമ്മയുടെ ആവശ്യത്തിനല്ല. അവിടെ പോയി ആവശ്യങ്ങൾ വച്ച് പ്രാർത്ഥിക്കുകയായിരുന്നു. അന്ന് രണ്ടു മൂന്ന് ആവശ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട ആവശ്യമായിരുന്നു സഹോദരൻറെ വിവാഹം നടക്കുക എന്നത്. അങ്ങനെ പ്രാർത്ഥിക്കാൻ പോയപ്പോഴാണ് അമ്മയുടെ അസുഖം കണ്ടുപിടിക്കപ്പെടുന്നത്. എല്ലാ തിങ്കളാഴ്ചയും അവിടെ പോയി പ്രാർത്ഥിക്കണമായിരുന്നു. അത്തരത്തിൽ ഒരു തിങ്കളാഴ്ചയായിരുന്നു അമ്മയുടെ സർജറി നടന്നത്. കൃപാസനത്തിൽ പോയി കരഞ്ഞു പ്രാർത്ഥിച്ചു. ക്യാൻസർ പോലെ ഒരു അസുഖം വരുമ്പോൾ പിന്നെ വല്ലാത്ത ടെൻഷൻ ആയിരിക്കും. അപ്പോൾ എല്ലാ ദൈവത്തെയും വിളിക്കാൻ തോന്നും. വിശ്വാസം വല്ലാതെ കൂടി. എന്നാൽ ഇതെല്ലാം നുണയാണ് എന്ന് ഒരു വിശ്വാസിയായ താൻ കേൾക്കുമ്പോഴുള്ള ഫീലിംഗ് വിശദീകരിക്കാനോ അഭിനയിക്കാനോ കഴിയാത്തതിന്റെ ഒരു കുഴപ്പമുണ്ട്. തനിക്ക് സംഭവിച്ച കാര്യങ്ങൾ ആയിരുന്നു അത്. എന്നാൽ പണം വാങ്ങി സാക്ഷ്യം പറഞ്ഞു എന്ന് പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചതായും ധന്യ കൂട്ടിച്ചേർന്നു.