സമൂഹ മാധ്യമത്തിൽ നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ഉര്‍ഫി ജാവേദ്. നടി പങ്കു വക്കുന്ന മിക്ക ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. വളരെ വ്യത്യസ്തമായ വസ്ത്ര ധാരണത്തിന്റെ പേരിലാണ് ഉര്‍ഫി വാർത്തകളിൽ ഇടം പിടിക്കാറുള്ളത്. പലപ്പോഴും ഇത് വലിയ തോതിലുള്ള വിമർശനത്തിനും കാരണമാകാറുണ്ട്. വസ്ത്രം എങ്ങനെ ധരിക്കാം എന്നതിനപ്പുറം വസ്ത്രം എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയാണ് ഉര്‍ഫിക്ക് എന്നാണ് പൊതുവേ സോഷ്യൽ മീഡിയ ഒന്നടങ്കം പറയാറുള്ളത്. എന്നാൽ തന്റെ തികച്ചും വ്യത്യസ്തമായ വസ്ത്ര ധാരണത്തിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് തുറന്നു പറയുകയാണ് നടി. സമൂഹ മാധ്യമത്തിലൂടെ പങ്കു വച്ച ഒരു വീഡിയോയിലാണ് ഇതേക്കുറിച്ച് അവർ വിശദീകരിക്കുന്നത്.
വസ്ത്രങ്ങൾ കുറച്ചു ധരിക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് നടി പറയുന്നു. താൻ പൊതുവേ വസ്ത്രങ്ങളോട് അലർജി ഉള്ള വ്യക്തിയാണ്. അതുകൊണ്ടുതന്നെ ശരീരം മൂടുന്ന വസ്ത്രം ധരിച്ചാൽ അത് പലതരത്തിലുള്ള പ്രതികരണത്തിനും കാരണമാകും. വസ്ത്രധാരണം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മുൻപും പരസ്യമായി തുറന്നു പറഞ്ഞിട്ടുള്ളതാണ്. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുമ്പോൾ വളരെ ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. അത് ശരീരത്തെ മോശമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കഴിവതും വസ്ത്രമില്ലാതെ നടക്കാനാണ് ഇഷ്ടപ്പെടുന്നത്. തന്റെ ശരീരത്തിനു കൂടുതൽ സങ്കീർണമായ ശാരീരിക അവസ്ഥ സൃഷ്ടിക്കണ്ട എന്ന് കരുതി വസ്ത്രങ്ങൾ പൂര്‍ണമായി ഉപേക്ഷിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താൻ എന്നും ഉര്‍ഫി ജാവേദ് പറയുന്നു.