എല്ലാം കൊണ്ടും ലക്ഷണമൊത്ത സിനിമ… കുടുംബ പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കാനുള്ള ഒരു മാജിക് ഈ സിനിമയിലുണ്ട്…അത് സാക്ഷാൽ അയ്യപ്പൻ തന്നെയായിരിക്കും…മാളികപ്പുറത്തെ പുകഴ്ത്തി മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റൻറ് ജോർജ്…

ഉണ്ണിമുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം വൻവിജയം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ഈ ചിത്രത്തിൻറെ കഥയെയും മേക്കിങ് ശൈലിയെയും പ്രകീർത്തിച്ചുകൊണ്ട് രംഗത്ത് വരുന്നത്. ഇപ്പോഴിതാ നിർമാതാവും മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്‍റുമായ ജോര്‍ജ്ജ് ഈ ചിത്രത്തെ വാനോളം പ്രശംസിക്കുകയാണ്. മാളികപ്പുറം എന്ന ചിത്രത്തിൻറെ സ്ഥാനം ഇനീ മലയാള സിനിമയുടെ ചരിത്രത്തിലാണെന്നും,  ആദ്യമായിട്ടാണ് ഒരു സിനിമ കണ്ടിട്ട് അതിലെ റോളിംഗ് ടൈറ്റിൽസ് കാണിക്കുമ്പോൾ എഴുന്നേൽക്കാതെ ഇരുന്നു പോയതെന്നും അദ്ദേഹം പറയുന്നു. കണ്ണു നിറയാതെ ഈ സിനിമ കണ്ടുതീർക്കാൻ കഴിയില്ല. 

പ്രിയപ്പെട്ടവർ ഒന്നിച്ച് ഒരു ചിത്രമാണ് മാളികപ്പുറം. ആന്റോയും വേണുവും ഈ സിനിമ നിർമ്മിക്കാൻ കാണിച്ച ധൈര്യം തന്നെയാണ് ഈ ചിത്രത്തിൻറെ വിജയമെന്ന് ജോർജ് പറയുന്നു.  താൻ അനിയനെ പോലെ കാണുന്ന അഭിലാഷിന്റെ തിരക്കഥ വിഷ്ണുവിൻറെ സംവിധാനം ഉണ്ണിമുകുന്ദൻറെ ഏറ്റവും മികച്ച പ്രകടനം,  കുട്ടികൾ അതുപോലെ മറ്റു താരങ്ങൾ, രഞ്ചിന്റെ സംഗീതം അങ്ങനെയെല്ലാം കൊണ്ടും ലക്ഷണമൊത്ത ഒരു സിനിമയാണ് മാളികപ്പുറം എന്ന് അദ്ദേഹം കുറിച്ചു. 

Screenshot 242

കുടുംബ പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാനുള്ള എന്തോ ഒരു മാജിക് മാളികപ്പുറം എന്ന ചിത്രത്തിന് ഉണ്ട്. അത് ചിലപ്പോൾ സാക്ഷാൽ അയ്യപ്പൻ തന്നെ ആയിരിക്കും. അഞ്ചു വർഷത്തോളം നോമ്പെടുത്ത് മല ചവിട്ടിയ വ്യക്തിയാണ് താൻ. വർഷങ്ങൾക്കു ശേഷം ശബരിമലയിൽ പോയ ഒരു ഫീലാണ് ഈ സിനിമ തന്നത്. ഒരു ഭക്തി സിനിമ എന്നതിനപ്പുറം ഒരു പക്കാ മാസ് എന്റർടൈൻമെന്റ് ആണ് മാളികപ്പുറം. തീയറ്ററിൽ തന്നെ കാണേണ്ട വിഷ്വൽ മാജിക് ആണ് ഇതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു.